വാഹനത്തിൽ കൊണ്ടുപോയ പുതിയ ടി.വി സെറ്റുകൾ മോഷണംപോയി

കൊച്ചി: പ്രമുഖ ടി.വി കമ്പനിയുടെ ഏഴു ലക്ഷത്തോളം രൂപവരുന്ന 46 ടി.വി സെറ്റുകൾ മോഷണം പോയി. വിൽപനക്ക് എറണാകുളത്തുനിന്ന് കോഴിക്കോട്-വയനാട് മേഖലകളിലേക്ക് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ കുന്നംകുളം ഹൈവേയിലാണ് മോഷണം നടന്നത്. രാത്രി വണ്ടി പാർക്ക് ചെയ്ത് ഡ്രൈവർ വണ്ടിയിൽതന്നെ മയങ്ങുന്നതിനിടെയാണ് മോഷണം. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൃേഹാപകരണ നിർമാതാക്കളായ െഎബെൽ കമ്പനിയുെടതാണ് ടി.വികൾ. സംഭവത്തെക്കുറിച്ച് കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.