ജി.എസ്​.ടി നടപ്പാക്കുന്നതിൽ നിർമാണ വകുപ്പ് പ്രതിസന്ധി സൃഷ്​ടിക്കുന്നുവെന്ന്​ കരാറുകാർ

ആലപ്പുഴ: ചരക്കു സേവന നികുതി നടപ്പാക്കുന്നതിൽ നിർമാണ വകുപ്പ് പ്രതിസന്ധി സൃഷ്ടിക്കുന്നതായി കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജി.എസ്.ടി സംബന്ധിച്ച് നിർമാണവകുപ്പും ഏജൻസികളും ഇറക്കേണ്ട ഉത്തരവുകളും നടപടിക്രമങ്ങളും വൈകുന്നതുമൂലം നിർമാണമേഖല സ്തംഭിച്ചിരിക്കുകയാണ്. ജൂലൈ ഒന്നിന് വാറ്റിൽനിന്ന് ജി.എസ്.ടിയിലേക്ക് മാറ്റിയ പ്രവൃത്തിയിലുണ്ടാകുന്ന നഷ്ടം നികത്താൻ വകുപ്പുതല ഉത്തരവുകൾ അനിവാര്യമാണ്. ഉത്തരവുകൾ ഇറക്കാതെ വകുപ്പുകളിൽ ഓണത്തിനുശേഷം പണികൾ പുനരാരംഭിക്കില്ല. ചുവപ്പുനാടയിൽ കുരുങ്ങി ആത്മഹത്യചെയ്തവരെയും ആത്മഹത്യ മുനമ്പിൽ എത്തിനിൽക്കുന്നവരെയും സർക്കാർ കാണണം. വാറ്റ് നികുതി മാത്രം നൽകേണ്ട ബില്ലുകൾ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ജി.എസ്.ടിയിലേക്ക് മാറ്റപ്പെട്ടാൽ സർക്കാറിന് കുറഞ്ഞത് എട്ടു ശതമാനം നഷ്ടമുണ്ടാകും. കരാറുകാർക്ക് അനാവശ്യ ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഇതിനെതിരെ ജി.എസ്.ടി ജനപക്ഷ തിരുത്തലുകൾക്കുവേണ്ടിയുള്ള ഒരു പുനർവായന എന്ന ദേശീയ സെമിനാർ സെപ്റ്റംബർ 27ന് തിരുവനന്തപുരത്ത് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ മുഹമ്മദ് ഇസ്മയിൽ, കെ.കെ. ശിവൻ, നൗഷാദ് അലി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.