വിളക്കിത്തല നായർ സമുദായം വിദ്യാഭ്യാസ പുരോഗതി നേടണം ^ഉമ്മൻ ചാണ്ടി

വിളക്കിത്തല നായർ സമുദായം വിദ്യാഭ്യാസ പുരോഗതി നേടണം -ഉമ്മൻ ചാണ്ടി ആലപ്പുഴ: വിളക്കിത്തല നായർ സമുദായം വിദ്യാഭ്യാസ പുരോഗതി നേടണമെന്ന് ഉമ്മൻ ചാണ്ടി എം.എൽ.എ. വിളക്കിത്തല നായർ സമാജം സംസ്ഥാന സമ്മേളനത്തി​െൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായിരുന്ന സമയത്ത് സമുദായത്തിന് വേണ്ടി സ്വാശ്രയ കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിച്ചത് ഈ ലക്ഷ്യം പൂർത്തീകരിക്കാനാണ്. പക്ഷേ ഒരുവിഭാഗം ഇപ്പോഴും വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്നതാണ് കണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഈ വിഭാഗത്തെ അർഹമായ പരിഗണനയോടെ വീക്ഷിക്കണം. സംവരണം അടക്കമുള്ള വിഷയങ്ങൾ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. യു.ഡി.എഫ് സർക്കാർ വിളക്കിത്തല സമുദായത്തിന് നൽകിയ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാക്കുന്നതിന് സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. മോഹനൻ, രക്ഷാധികാരി ജി. കുട്ടപ്പൻ, വൈസ് പ്രസിഡൻറ് ആറ്റുകുഴി സദാശിവൻ എന്നിവർ പങ്കെടുത്തു. സമുദായത്തിലെ മുതിർന്ന നേതാക്കളെ ചടങ്ങിൽ ആദരിച്ചു. പ്രവർത്തന റിപ്പോർട്ട് പി.കെ. രാധാകൃഷ്ണനും ട്രഷറർ ടി.ടി. ബിജു ബജറ്റും അവതരിപ്പിച്ചു. സംഘടന തെരഞ്ഞെടുപ്പും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.