സ്പെഷല്‍ സ്കൂള്‍ അസോ. ഒാണാഘോഷം

മണ്ണഞ്ചേരി: ജില്ല സ്പെഷല്‍ സ്കൂള്‍ സ്റ്റാഫ് എംേപ്ലായീസ് അസോസിയേഷന്‍ ഒാണാഘോഷവും രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്കരണവും മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മാതൃക ബഡ്സ് സ്കൂള്‍ ആരംഭിക്കുകയും ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ജിഷ ബൈജു അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പ്രസിഡൻറ് ഷീന സനല്‍കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ഗോപിനാഥ്, അസോസിയേഷന്‍ സെക്രട്ടറി സ്വപ്ന സുദര്‍ശ്, കുടുംബശ്രീ ഡി.എം.സി സുജ ഈപ്പന്‍, കേരള പരിവാര്‍ കോഒാഡിനേറ്റര്‍ ടി.ടി. രാജപ്പന്‍, ആലപ്പുഴ പരിവാര്‍ ജില്ല പ്രസിഡൻറ് കെ. മുജീബ്, വാര്‍ഡ് അംഗം എം. ഷഫീഖ്, കുഞ്ഞുമോള്‍ എന്നിവര്‍ സംസാരിച്ചു. രേവതി ബംഗളൂരു, ആനന്ദ് ബംഗളൂരു എന്നിവര്‍ ബോധവത്കരണ ക്ലാസ് നയിച്ചു. റിസർവ് ബാങ്കി​െൻറ ഉത്തരവ് കർഷകദ്രോഹം -കർഷക കോൺഗ്രസ് ആലപ്പുഴ: സ്റ്റേറ്റ് ബാങ്കിലെ സർവിസ് ചാർജ് നിരക്ക് വർധന പിൻവലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് കർഷക കോൺഗ്രസ് ജില്ല നേതൃയോഗം. രണ്ടുലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന കർഷക കോൺഗ്രസ് കമ്മിറ്റി സെപ്റ്റംബർ 26, 27 തീയതികളിൽ സെക്രേട്ടറിയറ്റ് നടയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ കർഷകേദ്രാഹ നടപടിയിൽ പ്രതിഷേധിച്ച് നടത്തുന്ന രാപകൽ സമരത്തിന് ജില്ലയിലെ 250 കർഷക പ്രതിനിധികളെ പങ്കെടുപ്പിക്കും. ജില്ല പ്രസിഡൻറ് ജോർജ് കാരാച്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ലാൽ വർഗീസ് കൽപകവാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മുഞ്ഞിനാട് രാമചന്ദ്രൻ, മാത്യു ചെറുപറമ്പൻ, ജോജി ചെറിയാൻ, കെ. വേണുഗോപാൽ, ചിറപ്പുറത്ത് മുരളി, പി. മേഘനാഥൻ, ജോബി പെരുമാൾ, സിബി മൂലങ്കുന്നം, എം.കെ. സുധാകരൻ, ബീന മോഹൻ, ശ്രീദേവു സോമൻ, എൻ. പ്രഹ്ലാദൻ, കെ. സജീവ്, ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.