മൗലികാവകാശം സംരക്ഷിക്കൽ സർക്കാർ ബാധ്യസ്ഥത -സി.ടി. സുഹൈബ് ആലപ്പുഴ: -ആശയപ്രചാരണത്തിനുള്ള അവകാശം ഹനിക്കുന്ന സംഘ്പരിവാർ അജണ്ട തടയിട്ട് മൗലികാവകാശം സംരക്ഷിക്കൽ സർക്കാർ ബാധ്യസ്ഥതയെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്. 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രതിരോധമാണ്' പ്രമേയത്തിൽ ഡിസംബർ 23ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന എസ്.ഐ.ഒ ദക്ഷിണകേരള സമ്മേളന ജില്ലതല പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി. ഷാക്കിർ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഫാജിദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി.എ. റാഷിദ്, എസ്.ഐ.ഒ ജില്ല സെക്രട്ടറി യാസർ മുണ്ടക്കയം എന്നിവർ സംസാരിച്ചു. ജൈവ കാർഷിക സഹകരണസംഘം തുറന്നു ആലപ്പുഴ: സി.പി.എം ആരംഭിച്ച ജൈവ കാർഷിക സഹകരണസംഘത്തിെൻറ ആഭിമുഖ്യത്തിെല ഓണം പച്ചക്കറി വിപണനകേന്ദ്രം ജില്ലതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. വഴിച്ചേരിയിൽ കാർഡ് ബാങ്ക് കെട്ടിടത്തിെല അഡ്കോസ് വിപണനശാലയിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. സമ്മേളനത്തിൽ ജില്ല സെക്രട്ടറി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, ജി. വേണുഗോപാൽ, ആർ. നാസർ, കെ. പ്രസാദ്, എം. സുരേന്ദ്രൻ, എ. മഹേന്ദ്രൻ, എം.എ. അലിയാർ, എച്ച്. സലാം, വി.ബി. അശോകൻ, അജയ് സുധീന്ദ്രൻ, അഡ്കോസ് പ്രസിഡൻറ് ജി. ഹരിശങ്കർ എന്നിവർ സംസാരിച്ചു. ജില്ലയിൽ 17 സ്ഥലത്ത് ഓണം പച്ചക്കറി വിപണി 31ന് ആരംഭിക്കും. പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് വിൽപന. നറുക്കെടുപ്പ് നാളെ ആലപ്പുഴ: കേരള സ്റ്റേറ്റ് കയർ കോർപറേഷൻ, കയർഫെഡ്, ഫോം മാറ്റിങ്സ് സ്റ്റാളുകളിൽനിന്ന് കയർ ഉൽപന്നങ്ങൾ വാങ്ങിയവരുടെ കൂപ്പൺ നറുക്കെടുപ്പ് ബുധനാഴ്ച രാവിലെ 11ന് ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ആദ്യ രണ്ട് നറുക്കെടുക്കും. വിജയികൾക്ക് ഒരുപവൻ സമ്മാനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.