മണ്ണഞ്ചേരി: സാമ്പത്തിക-അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം ബുദ്ധിമുട്ടിയ 25 കുട്ടികളുടെ പഠനം പി. കൃഷ്ണപ്പിള്ള സ്മാരക ട്രസ്റ്റ് ഏറ്റെടുക്കുന്നു. ട്രസ്റ്റിെൻറ ജനകീയ പഠന സഹായപദ്ധതി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടമായി എല്ലാവർക്കും ഓണക്കോടിയും അഡ്മിഷന് ചെലവായ തുകയും നൽകി. ട്യൂഷൻ ഫീസ്, പഠന സാമഗ്രികൾ, ഡ്രസ്, കൗൺസലിങ്, വിദഗ്ധ പരിശീലനം എന്നിവ ട്രസ്റ്റ് നൽകും. ആർ. റിയാസ് അധ്യക്ഷത വഹിച്ചു. പി.എ. ജുമൈലത്ത്, മഞ്ജു രതികുമാർ, എം.എസ്. സന്തോഷ്, മായ സാജൻ, സി.കെ. രതികുമാർ, വി.കെ. ഉല്ലാസ്, ബിന്ദു അനിൽ, താഹിർ, നഷാദ് പുതുവീട് എന്നിവർ സംസാരിച്ചു. പി. വിനീതൻ സ്വാഗതം പറഞ്ഞു. ചോരാത്തവീട്: മൂന്നാംഘട്ടം ഉദ്ഘാടനം 31ന് മാന്നാര്‍: ചോരാത്തവീട് പദ്ധതിയിൽ 20 വീടുകളുടെ പൂര്‍ത്തീകരണവും മൂന്നാംഘട്ട ഉദ്ഘാടനവും 31ന് നടക്കും. രാവിലെ 11ന് പന്നായിക്കടവ് തറയില്‍പള്ളത്ത് ലീലാമ്മയുടെ വീട്ടിൽ മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം നിർവഹിക്കും. പദ്ധതി ചെയര്‍മാന്‍ കെ.എ. കരിം അധ്യക്ഷത വഹിക്കും. 2015ൽ മാന്നാര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമായിരുന്ന കെ.എ. കരീം ആരംഭിച്ച പദ്ധതിയാണ് ചോരാത്ത വീട് ഭവനപുനരുദ്ധാരണ പദ്ധതി. പദ്ധതിക്ക് 2016-ലെ മലങ്കര കത്തോലിക്ക സഭയുടെ കാരുണ്യ അവാര്‍ഡ് ലഭിച്ചിരുന്നു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിെൻറ പേരിലാണ് പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.