ഫേസ്​ബുക്കിലൂടെ മതനിന്ദ നടത്തിയയാളെ അറസ്​റ്റ്​ചെയ്​ത്​ വിട്ടു

ചാരുംമൂട് (ആലപ്പുഴ): ഫേസ്ബുക്കിലൂടെ മതനിന്ദ നടത്തിയ താമരക്കുളം സ്വദേശിയെ പൊലീസ്‌ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു . ആർ.എസ്‌.എസ്‌ പ്രവർത്തകനായ രാഹുൽ രാജിനെയാണ് നൂറനാട്‌ െപാലീസ്‌ അറസ്റ്റ് ചെയ്ത് ചോദ്യംചെയ്ത ശേഷം ജാമ്യത്തിൽ വിട്ടത്. രാഹുൽ രാജിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ്‌ ആർ.എസ്‌.എസ്‌ നേതാക്കൾ പൊലീസ്‌ സ്റ്റേഷനിൽ എത്തിയിരുന്നു. കുറച്ച്‌ ദിവസങ്ങൾക്ക്‌ മുമ്പാണ് താമരക്കുളത്തെ പ്രാദേശിക ഫേസ്ബുക് ഗ്രൂപ്പിൽ മുസ്ലിം സമുദായത്തെ അപകീർത്തിെപ്പടുത്തുന്ന കമൻറ് പോസ്റ്റ് ചെയ്തത്‌. ഇതേക്കുറിച്ച് നൂറനാട് പൊലീസിലാണ് പരാതി ലഭിച്ചത്. സൈബർ കുറ്റകൃത്യമായതിനാൽ ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി അന്വേഷണം നടത്തി. രാഹുൽ രാജി​െൻറ മൊഴിയും പൊലീസ് രേഖപ്പെടുത്തി. എന്നാൽ, സംഘ്പരിവാർ ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള ഇടപെടലിൽ കേസ്‌ അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.