മൂവാറ്റുപുഴ: തൊഴിലാളി സമരത്തെ തുടർന്ന് ലോക്കൗട്ടിലായിരുന്ന വാഴക്കുളം . ആഗസ്റ്റ് 17ന് മനേജ്മെൻറ് പ്രഖ്യാപിച്ച കമ്പനി ലോക്കൗട്ട് തിങ്കളാഴ്ച പിന്‍വലിച്ചതോടെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ഒരു വിഭാഗം തൊഴിലാളികള്‍ കമ്പനിയില്‍ സമരം ആരംഭിച്ചതോടെയാണ് കമ്പനിയില്‍ ലോക്കൗട്ട് പ്രഖ്യാപിച്ചത്. കമ്പനി ചെയര്‍മാന്‍ മുന്‍എം.എല്‍.എ ബാബുപോള്‍, എം.ഡി. കെ.കെ.സുരേഷ്‌കുമാര്‍, ഫൈനാന്‍സ് മാനേജര്‍ സെലിന്‍.പി.തോമസ് എന്നിവര്‍ തൊഴിലാളി സംഘടന നേതാക്കളായ സാബു ചാലില്‍, പി.എം.ഏലിയാസ് എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളികള്‍ ജോലിക്ക് കയറാന്‍ തയാറായത്. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള മൂന്ന് മാസത്തെ ശമ്പള കുടിശ്ശികയും ബോണസും ഡി.എ കുടിശ്ശികയും, ഇ.എസ്.എ കുടിശ്ശികയും ആഗസ്റ്റ് 31-നകം നല്‍കും. പി.എഫ്.കുടിശ്ശിക ഒക്‌ടോബര്‍ 15നകം അടച്ച് തീര്‍ക്കാനും ആഗസ്റ്റ് മാസത്തെ ശമ്പളം സെപ്റ്റംബര്‍ ആദ്യവാരം നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി. കഴിഞ്ഞ എട്ടുമാസമായി കമ്പനിയില്‍ ഉല്‍പാദനം നിർത്തി െവച്ചിരിക്കുകയായിരുന്നു. തുരുമ്പെടുത്ത് പ്രവര്‍ത്തനക്ഷമമല്ലാത്ത യന്ത്രങ്ങളും അഞ്ചുമാസത്തെ തൊഴിലാളികളുടെ ശമ്പളവും 2016- ഏപ്രില്‍ മുതലുള്ള ആനുകൂല്യങ്ങളും ഉള്‍പ്പെടെ 362-ലക്ഷം രൂപ കടബാധ്യതയും 2016-മാര്‍ച്ചിലെ ബാലന്‍സ് ഷീറ്റില്‍ 253-ലക്ഷം രൂപ നഷ്ടത്തിലുമായിരുന്ന കമ്പനിയിലാണ് വി.എ.എഫ്.പി.സി.എല്ലിെൻറ പുതിയ ഡയറക്ടര്‍ ബോര്‍ഡ് ചുമതലയേല്‍ക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡിെൻറ ഇടപെടലിെൻറ ഫലമായി 2016- ജനുവരിയില്‍ കേന്ദ്ര സര്‍ക്കാറിെൻറ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 194-ലക്ഷം രൂപ യന്ത്ര അറ്റകുറ്റപ്പണികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തും ഇതരസംസ്ഥാനത്തും കമ്പനിക്ക് നഷ്്ടമായ വില്‍പന ശൃംഖല ഓരോന്നായി തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.