ദിലീപി​െൻറ ജാമ്യാപേക്ഷയിൽ വിധി ഇന്ന്​

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപി​െൻറ ജാമ്യാപേക്ഷയിൽ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. പ്രതിഭാഗത്തി​െൻറയും േപ്രാസിക്യൂഷ​െൻറയും വാദം പൂർത്തിയാക്കി ബുധനാഴ്ചയാണ് വിധിപറയാൻ മാറ്റിയത്. ആദ്യ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെത്തുടർന്നാണ് വീണ്ടും അപേക്ഷ നൽകിയത്. തന്നെ ആസൂത്രിതമായി കേസിൽ കുടുക്കിയതാണെന്നും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപി​െൻറ വാദം. എന്നാൽ, സൂത്രശാലിയായ ദിലീപ് കൃത്യം നടത്താൻ മികച്ച കളിക്കാരനെയാണ് ഇറക്കിയതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ജൂലൈ 10ന് അറസ്റ്റിലായ ദിലീപിനെ ആലുവ ജില്ല ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ രണ്ടിനാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.