കൂത്താട്ടുകുളം: അഞ്ച് വർഷം ഇനി വില കൂടില്ല എന്നുപറഞ്ഞ് അധികാരത്തിലെത്തിയവരുടെ ഭരണത്തിൽ സാധനങ്ങളുടെ വില ദിനംപ്രതി കൂടി വന്ന് എല്ലാം ശരിയാക്കി കൊണ്ടിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരുമാറാടി പഞ്ചായത്തിലെ ഒലിയപ്പുറം മേഖല ബൂത്ത് കമ്മിറ്റി തേതൃത്വത്തിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് ലൂയീസ് പോൾ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം മേഴ്സി ജോർജ് ഉമ്മൻ ചാണ്ടിക്ക് ഉപഹാരം സമർപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ജയ്സൺ ജോസഫ്, അംഗങ്ങളായ എൻ.പി. പൗലോസ്, സാബു.കെ.ജേക്കബ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, ഡി.സി.സി സെക്രട്ടറി കെ.എം. സലിം, പ്രിൻസ് പോൾ ജോൺ, സാജു മടക്കാലിൽ, സാജു കെ പോൾ, അരുൺ മാത്യു, ബെന്നി മംഗലശ്ശേരിൽ, ബാബു കുട്ടംതടം, പൗലോസ് വടക്കേൽ, തോമസ് തടത്തിൽ, ബിനോയി കള്ളാട്ടുകുഴി, നെവിൻ ജോർജ്, ജോൺസൺ വർഗീസ്, അനിത ജേക്കബ്, ഉഷ ശ്രീകുമാർ, ഡിക്സൺ മാത്യു, ബാബു ചെറുകൂപ്പിൽ, സിബി മൂർപ്പനാട്ട്, വി.എം. അലക്സാണ്ടർ, കെ.എസ്. സ്കറിയ, മത്തച്ചൻ ചിറ്റാലിൽ, ജോസ് നിരപ്പത്താഴത്ത്, ജെയിംസ് മേമടം, മാത്യു മൂർപ്പനാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.