ലാൻഡ്​ അസൈൻമെൻറ്​ കമ്മിറ്റി ഇന്ന് ചേരും. പ്രതീക്ഷയോടെ കടവൂർ വില്ലേജിലെ പട്ടയ രഹിതർ

മൂവാറ്റുപുഴ: കോതമംഗലം താലൂക്ക് ലാൻഡ് അസൈൻമ​െൻറ്കമ്മിറ്റി ആദ്യ യോഗം ചൊവ്വാഴ്ച ചേരുന്നു. കടവൂർ വില്ലേജിലെ നൂറുകണക്കിന് കുടുംബങ്ങൾ പ്രതീക്ഷയിൽ. മൂവാറ്റുപുഴ മണ്ഡലത്തിലുൾപ്പെട്ടതും കോതമംഗലം താലൂക്കിന് കീഴിൽ വരുന്നതുമായ കടവൂർ വില്ലേജിൽ മാത്രം മുന്നൂറിലധികം പട്ടയ അപേക്ഷകൾ പരിഗണനയിലുണ്ട്. നിരവധി വർഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയമോ കൈവശരേഖകളോ ഇല്ലാത്തതിനാൽ സർക്കാറിൽ നിന്നുള്ള വീട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാനോ മക്കളുടെ വിദ്യാഭ്യാസ, വിവാഹക്കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്താനോ കഴിയാത്ത ഗതികേടിലാണിവർ. കമ്മിറ്റി ചേരുന്നതോടെ നടപടികൾ പൂർത്തിയായ അർഹരായവർക്കുള്ള പട്ടയങ്ങൾ നൽകുന്നതിനും, മറ്റു നടപടികൾ പൂർത്തീകരിക്കുന്നതിനും സാധ്യമാകും. കടവൂർ വില്ലേജിൽപ്പെട്ട പട്ടയവിഷയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്ത് പ്രാഥമിക നടപടികൾ സ്വീകരിക്കും. തുടർന്ന് സെപ്റ്റംബർ 13-ന് റവന്യൂ, വനം മന്ത്രിമാരുടെ നേതൃത്വത്തിൽ പട്ടയപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി തിരുവനന്തപുരത്ത് യോഗം നടക്കും. ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡൻറുമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഈ യോഗത്തോടെ കാര്യങ്ങൾ വേഗത്തിലാകുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.