മാന്നില വോളിബാള്‍ ടൂര്‍ണമെൻറ്​ ആരംഭിച്ചു

ചങ്ങനാശ്ശേരി: മാന്നില മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഓാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഒന്നാമത് മാന്നില വോളിബാള്‍ ടൂര്‍ണമ​െൻറ് ആരംഭിച്ചു. മാടപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം മോളി ജോണ്‍ വാറ്റൂപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി എസ്.ബി കോളജും കൂവക്കാട് ബ്രദേഴ്‌സും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ കൂവക്കാട് ബ്രദേഴ്‌സ് വിജയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലിനും അമിഗോസ് മാന്നിലയും ബ്രദേഴ്‌സ് മാന്നിലയും തമ്മിൽ മത്സരം നടക്കും. മൂക്കൂർ, സിക്‌സസ് ആലപ്ര, യൂനിറ്റി തകിടി, നെടുങ്ങാടപ്പള്ളി ടീമുകളും പങ്കെടുക്കും. സെപ്റ്റംബര്‍ അഞ്ചിന് ഫൈനല്‍ നടക്കും. ഓണാഘോഷം ചങ്ങനാശ്ശേരി: പെരുന്ന ജി. രാമചന്ദ്രന്‍ നായര്‍ സ്മാരക വൈ.എം.എ സാംസ്‌കാരിക നിലയത്തിലെ ഓണാഘോഷം 'ഉത്രാടരാവ്' െസപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. രണ്ടിന് രാവിലെ ഒമ്പതുമുതല്‍ കുട്ടികളുടെ കായികമത്സരങ്ങള്‍. മൂന്നിന് രാവിലെ 8.30ന് അത്തപ്പൂക്കളമത്സരം. 10.30 ന് പായസമത്സരം. ഉച്ചക്ക് ഉത്രാടവിരുന്ന് തുടര്‍ന്ന് വടംവലി മത്സരം. പെരുന്നയില്‍നിന്ന് മണ്‍മറഞ്ഞ മഹനീയ വ്യക്തികളുടെപേരില്‍ ഏര്‍പ്പെടുത്തുന്ന പഠനമികവ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സമാപനസമ്മേളനത്തില്‍ അവതാരകന്‍ രാജ് കലേഷിന് ശരവണാമൃത പുരസ്‌കാരം നല്‍കും. ഓണപ്പാട്ട് മത്സരം ചങ്ങനാശ്ശേരി: രാജീവ് വിചാര്‍വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർഥം ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബര്‍ രണ്ടിന് 1.30ന് ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ് ഓഫിസിനു സമീപമുള്ള മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ പ്രായഭേദമന്യെ ഓണപ്പാട്ട് മത്സരം നടത്തും. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 9544172468, 9447804052 വടംവലി മത്സരം ചങ്ങനാശ്ശേരി: ഫാത്തിമാപുരം ഓട്ടോ ഡ്രൈവേഴ്‌സി​െൻറ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവിട്ടം നാളില്‍ വടംവലി മത്സരം നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടണം. ഫോൺ: 9656335312, 9847507570 റേഷന്‍ സാധനങ്ങള്‍ തൂക്കിനല്‍കണമെന്ന് വ്യാപാരികള്‍; പണിമുടക്കി തൊഴിലാളികൾ പൊന്‍കുന്നം: സിവില്‍ സപ്ലൈസ് കോര്‍പറേഷ​െൻറ ഗോഡൗണില്‍നിന്ന് റേഷന്‍ സാധനങ്ങള്‍ തൂക്കി നല്‍കണമെന്ന് വ്യാപാരികള്‍. പറ്റില്ലെന്ന് ഒരു വിഭാഗം ജീവനക്കാരും തൊഴിലാളികളും. ഈ വിഷയത്തില്‍ തൊഴിലാളികള്‍ പണിമുടക്കും തുടങ്ങി. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ തൂക്കിനല്‍കുന്നില്ലെന്ന റേഷന്‍ വ്യാപാരികളുടെ പരാതിയെത്തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ഉള്‍പ്പെടുന്ന സംഘം ഗോഡൗണിലെത്തി. ധാന്യങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് ത്രാസില്‍ തൂക്കിനല്‍കണമെന്ന് കര്‍ശന നിർദേശം നല്‍കി. എന്നാല്‍, ഗോഡൗണിലെ ജീവനക്കാര്‍ നിസ്സഹകരണം തുടരുകയും ഗോഡൗണിലെ തൊഴിലാളികള്‍ പണിമുടക്കുകയുമായിരുന്നു. തിങ്കളാഴ്ച ഭക്ഷ്യധാന്യങ്ങള്‍ ത്രാസില്‍ തൂക്കിനല്‍കാന്‍ ഗോഡൗണ്‍ അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് രണ്ട് റേഷന്‍ വ്യാപാരികളാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്‍കിയത്. രാവിലെ എത്തിയ ഇവര്‍ റേഷന്‍ സാധനങ്ങള്‍ ത്രാസില്‍ തൂക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഗോഡൗണ്‍ അധികൃതര്‍ തയാറായില്ല. ഇവര്‍ക്ക് സാധനങ്ങള്‍ നല്‍കാതെ പിന്നാലെ എത്തിയവരില്‍ തൂക്കിവേണമെന്ന് ആവശ്യപ്പെടാത്തവര്‍ക്ക് സാധനങ്ങള്‍ നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചു. ചാക്കുകളില്‍ ലഭിക്കുന്ന റേഷന്‍ സാധനങ്ങളുടെ അളവില്‍ കുറവുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ പറയുന്നു. 50 കിലോഗ്രാമി​െൻറ ചാക്കില്‍ ലഭിക്കുന്ന ധാന്യങ്ങള്‍ ത്രാസില്‍ തൂക്കിനോക്കിയാല്‍ രണ്ടുകിലോവരെ കുറവു വരുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. തൊഴിലാളികള്‍ പണിമുടക്കിയതോടെ ഉച്ചകഴിഞ്ഞ് റേഷന്‍ സാധനങ്ങള്‍ കയറ്റിവിടാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.