കൊച്ചി: കാക്കനാട് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയും ജർമനിയിലെ ആലെൻ സർവകലാശാലയും കരാറിൽ ഒപ്പുവെച്ചു. അധ്യാപനം, ഗവേഷണം വിഷയങ്ങളിൽ പരസ്പര സഹകരണം ലക്ഷ്യമിട്ട് അക്കാദമിക് വികസനം, സാംസ്കാരിക വിനിമയം എന്നിവ സാധ്യമാക്കുകയാണ് ലക്ഷ്യം. കോളജ് കാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ. ജോസ് അലക്സ് ഒരുതായപ്പള്ളി, പ്രഫ. ജുർഗെൻ േട്രാസ്റ്റ് (ആലെൻ സർവകലാശാല) എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഡോ. എ. ഉണ്ണികൃഷ്ണൻ (പ്രിൻസിപ്പൽ), ഡോ. ജോൺ എം. ജോർജ് (ഡീൻ ആൻഡ് വൈസ് പ്രിൻസിപ്പൽ), ഡോ. വർഗീസ് പന്തലൂക്കാരൻ, ഡോ. പൗലോസ് ജേക്കബ് എന്നിവർ പങ്കെടുത്തു. രാജഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചർ ടെക്നോളജീസിെൻറ ഭാഗമായി രണ്ട് സ്ഥാപനത്തിെൻറയും മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് രാജഗിരിയിൽ ഉടൻ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.