തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെൻറ് ജോൺസ് പബ്ലിക് സ്കൂൾ കടവിൽ നടന്ന കോണത്തുപുഴ ജലോത്സവത്തിനിടെ വള്ളം മുങ്ങി തുഴച്ചിലുകാരനെ കാണാതായി. മത്സരത്തിൽ പങ്കെടുത്ത ജിബി തട്ടകൻ എന്ന ഇരുട്ടുകുത്തി വള്ളമാണ് മുങ്ങിയത്. തെക്കൻ പറവൂർ പാട്ടുപുരക്കൽ പ്രഭാകരെൻറ മകൻ സജുവിനെയാണ് (37) കാണാതായത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഇതോടെ മത്സരം പാതിവഴിയിൽ നിർത്തി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിലെ ആദ്യമത്സരത്തിലാണ് അപകടമുണ്ടായത്. എരൂർ കുന്നറബോട്ട് ക്ലബിെൻറ അനീഷ് അയ്യപ്പൻ ക്യാപ്റ്റനായ മയിൽവാഹനൻ എന്ന വള്ളവും സൗത്ത് പറവൂർ പണ്ഡിറ്റ് കറുപ്പൻ യൂത്ത് മൂവ്മെൻറിെൻറ ഇ.കെ. സാബു ക്യാപ്റ്റനായ ജിബി തട്ടകൻ എന്ന വള്ളവും തമ്മിലായിരുന്നു മത്സരം. ഇതിൽ മയിൽവാഹനൻ ഫിനിഷിങ് പോയൻറ് കടന്ന് ഒന്നാമതെത്തുകയും തൊട്ടുപിന്നാലെ വന്ന ജിബി തട്ടകൻ ഫിനിഷിങ് പോയൻറ് കഴിഞ്ഞ് മുങ്ങുകയുമായിരുന്നു. ഉടൻ സമീപത്ത് രക്ഷാപ്രവർത്തനത്തിന് തയാറായി നിന്ന ബോട്ടും വള്ളങ്ങളുമെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 25 തുഴച്ചിലുകാരിൽ ഒരാളെ കണ്ടെത്താനായില്ല. ഏഴുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ നേവിയുടെ സഹായത്തോടെ തിരച്ചിൽ ആരംഭിക്കും. സി.പി.ഐ നേതൃത്വത്തിൽ നാട്ടുകൂട്ടായ്മയുടെ പങ്കാളിത്തത്തോടെയാണ് ജലോത്സവം നടന്നത്. പ്രഫ. കെ.വി. തോമസ് എം.പിയാണ് ഉദ്ഘാടനം ചെയ്തത്. സംഘാടകസമിതി ചെയർമാൻ ടി. രഘുവരൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. രാജു ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.