വൈപ്പിന്‍: അര നൂറ്റാണ്ടിലേറെയായി വൈപ്പിന്‍ ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നങ്ങളായിരുന്നു വൈപ്പിന്‍ പാലവും കുടിവെള്ള ലഭ്യതയും നാട്ടിലൊരു കോളജും. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പാലം യാഥാർഥ്യമായി. നാലുവര്‍ഷത്തിനിെട കുടിവെള്ളപ്രശ്‌നവും ഏറക്കുറെ പരിഹരിച്ചു. ഈ രണ്ടു കാര്യങ്ങള്‍ക്കുമായി ദ്വീപ് നിവാസികള്‍ ഒേട്ടറെ കാലം സമരം ചെയ്തിട്ടുണ്ട്. എന്നാല്‍, സമരമില്ലാതെയാണ് വൈപ്പിന്‍ കോളജ് യാഥാർഥ്യമാകുന്നത്. ജനനിബിഡമായ വൈപ്പിനില്‍ കോളജിന് സ്ഥലം കണ്ടെത്തുന്നതായിരുന്നു ഏറ്റവും ശ്രമകരം. എളങ്കുന്നപ്പുഴയിലെ ഗവ. ന്യൂ എല്‍.പി സ്‌കൂള്‍ കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന് എല്‍.പി സ്‌കൂള്‍ സമീപത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലേക്ക് മാറ്റി സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ ബി.കോം, ബി.എ, ബി.എസ്സി കോഴ്‌സുകളിലേക്ക് 100 വിദ്യാര്‍ഥികളുടെ പ്രവേശന നടപടിയായി. ബി.കോം ടാക്‌സേഷന് 40ഉം ബി.എസ്സി മാത്സിനും ബി.എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിനും 30 വീതവും സീറ്റുകളുമാണുള്ളത്. 100 വിദ്യാർഥികള്‍ക്കാണ് പ്രവേശന സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിന് സര്‍ക്കാര്‍ ഫണ്ട് കാത്തുനില്‍ക്കാതെ വൈപ്പിനിലെ സഹകരണസ്ഥാപനങ്ങളില്‍നിന്നും ചില കമ്പനികളില്‍നിന്നും ഫണ്ട് സ്വരൂപിച്ചാണ് ഈ വര്‍ഷംതന്നെ കോളജ് പ്രവര്‍ത്തനം തുടങ്ങിയത്. 12 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന് സര്‍ക്കാര്‍ അനുവാദം നല്‍കിയതായും നിർമാണം താമസിയാതെ തുടങ്ങുമെന്നും മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഉദ്ഘാടനച്ചടങ്ങില്‍ അറിയിച്ചു. െവെപ്പിനില്‍ ഗുരുജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം വൈപ്പിന്‍: 163-ാം ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് വൈപ്പിനിലെ വിവിധ കേന്ദ്രങ്ങളില്‍ പതാകകളുയര്‍ന്നു. എസ്.എന്‍.ഡി.പി യൂനിയന്‍ ആസ്ഥാനമായ എടവനക്കാട് വാച്ചാക്കല്‍ ശ്രീനാരായണഭവന് മുന്നില്‍ പ്രസിഡൻറ് ടി.ജി. വിജയന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി പി.ഡി. ശ്യാംദാസ്, വൈസ് പ്രസിഡൻറ് കെ.വി. സുധീശന്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. എസ്.എന്‍.ഡി.പി യോഗം വൈപ്പിന്‍ യൂനിയന്‍ ആസ്ഥാനം, ശാഖമന്ദിരങ്ങള്‍, കുടുംബയൂനിറ്റ്, സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ കേന്ദ്രങ്ങള്‍, വിവിധ ശ്രീനാരായണീയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഭാരവാഹികള്‍ പതാക ഉയര്‍ത്തി. ജയന്തി സമ്മേളനം നടക്കുന്ന ചെറായി ഗൗരീശ്വരം ശ്രീനാരായണനഗറില്‍ വി.വി. സഭ സെക്രട്ടറി ടി.എസ്. വേണുഗോപാല്‍ പതാക ഉയര്‍ത്തി. മുനമ്പം ഗുരു ക്ഷേത്രത്തില്‍ പ്രസിഡൻറ് പി.കെ. പരമേശ്വരന്‍ വൈദ്യര്‍ പതാക ഉയര്‍ത്തി. ഞാറക്കല്‍ ശക്തിധര ക്ഷേത്രം, ചെറായി നെടിയാറ സുബ്രഹ്മണ്യക്ഷേത്രം, പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്രം, നായരമ്പലം കൊച്ചമ്പലം, അയ്യമ്പിള്ളി പഴമ്പിള്ളി ക്ഷേത്രം എന്നിവിടങ്ങളിലും പതാക ഉയര്‍ത്തി. ജയന്തിദിനത്തിൽ രാവിലെ 9.30-ന് മുനമ്പം എസ്.എന്‍.ഡി.പി ശാഖ വക ഗുരുക്ഷേത്രത്തിനുമുന്നില്‍നിന്ന് ഇരുചക്രവാഹന വിളംബര ജാഥ പുറപ്പെടും. പുതുവൈപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തി സമാപിക്കും. വൈകീട്ട് മൂന്നിന് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ക്ഷേത്രമൈതാനിയില്‍നിന്ന് ഘോഷയാത്ര ആരംഭിച്ച് ആേറാടെ ചെറായി ശ്രീനാരായണ നഗറില്‍ സമാപിക്കും. സാംസ്‌കാരിക സമ്മേളനം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാമു രമേഷ് ചന്ദ്രഭാനു ഉദ്ഘാടനം ചെയ്യും. പ്രഫ. കെ.വി. തോമസ് എം.പി, എസ്. ശര്‍മ എം.എല്‍.എ, വി.വി സഭ പ്രസിഡൻറ് കെ.കെ. പരമേശ്വരന്‍, യൂനിയന്‍ പ്രസിഡൻറ് ടി.ജി. വിജയന്‍, സെക്രട്ടറി പി.ഡി. ശ്യാംദാസ് എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.