മുത്തലാഖ്: സുപ്രീംകോടതി വിധി നിരാശജനകം

കളമശ്ശേരി: മുത്തലാഖ് സംബന്ധിച്ച സുപ്രീംകോടതി വിധി നിരാശ ഉണ്ടാക്കുന്നതെന്ന് സുന്നി മാനേജ്മ​െൻറ് അസോസിയേഷൻ (എസ്.എം.എ). ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇത്. മതവിഷയങ്ങളിൽ വിധി പുറപ്പെടുവിക്കുന്നതിനുമുമ്പ് മതവിഷയങ്ങളിൽ അവഗാഹം ഉണ്ടാക്കാൻ മതപണ്ഡിതന്മാരുമായി ആശയവിനിമയം നടത്തേണ്ടതായിരുന്നു. കളമശ്ശേരി റെസ്റ്റ് ഹൗസിൽ നടന്ന പഠനശിബിരം ഡോ. എ.ബി. അലിയാർ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് അബുല്ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് മുഹമ്മദ് ബാദുഷ സഖാഫി വിഷയാവതരണവും അബ്ദുൽ ഗഫൂർ മൂന്നുപീടിക അവലോകനവും നടത്തി. എം.എം. സുലൈമാൻ സ്വാഗതവും ഇബ്രാഹിം സഖാഫി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.