ഓട്ടോയിൽ കടത്തിയ പുകയില ഉൽപന്നങ്ങൾ പിടികൂടി; രണ്ടുപേർ അറസ്​റ്റിൽ

ആലുവ: ഓട്ടോറിക്ഷയിൽ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വയനാട് സുൽത്താൻ ബത്തേരി താലൂക്ക് മാധവത്ത് വീട്ടിൽ മിഥുൻ (18), ഒാട്ടോ ഡ്രൈവർ റനീഷ് (35) എന്നിവരെ അറസ്റ്റ് ചെയ്തു. ആലുവ ഈസ്‌റ്റ് എസ്.ഐ ഫൈസലി‍​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഹാൻസ് ശേഖരം പിടികൂടിയത്. ആലുവ ഡിവൈ.എസ്.പി പ്രഫുല്ല ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തി‍​െൻറ അടിസ്‌ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിൽ എസ്.എൻ.ഡി.പി ഹൈസ്കൂളിന് സമീപത്തുനിന്ന് വിൽപനക്കായി കൊണ്ടുവന്ന 3060 പാക്കറ്റ് ഹാൻസ് ഉൾപ്പെടെ പിടിച്ചെടുക്കുകയായിരുന്നു. ബംഗളൂരുവിൽ ബിരുദ വിദ്യാർഥിയായ മിഥുൻ അവിടെ നിന്ന് ആഡംബര ബസിലാണ് പുകയില ഉൽപന്നങ്ങൾ കൊണ്ടുവന്നത്. ആലുവയിൽ ഇറങ്ങി പെരുമ്പാവൂർ ഭാഗത്തേക്ക് കൊണ്ടുപോകുമ്പോഴാണ് പിടിച്ചത്. മാറംപിള്ളി കുതിരപ്പറമ്പ് വടക്കനേത്തി വീട്ടിൽ റിയാസാണ് മുഖ്യ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിരോധിത പുകയില ഉൽപന്നങ്ങൾ ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നത് വിദ്യാർഥികളാണെന്നാണ് അറിയുന്നത്. ഇതിനായി 2000 രൂപവരെ ലഭിക്കുന്നുണ്ട്. ബസിൽ സൗജന്യ ടിക്കറ്റും നൽകും. ബസ് ഇറങ്ങുമ്പോൾ തന്നെ കച്ചവടക്കാരുടെ വാഹനം സ്‌റ്റോപ്പിൽ കാത്തുകിടക്കുന്നുണ്ടാകും. അന്വേഷണ സംഘത്തിൽ എസ്.ഐയെ കൂടാതെ എ.എസ്.ഐ ബിനോയി, എസ്.സി.പി.ഒമാരായ സജീവ് കുമാർ, കമലാസനൻ, സി.പി.ഒമാരായ നവാബ്, ഷമീർ, അബൂബക്കർ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.