അങ്കമാലി: ദലിത് കോണ്‍ഗ്രസ് (ഐ) അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 154-ാമത് ജന്മദിനം ആചരിച്ചു. ദലിത് കോണ്‍ഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡൻറ് കെ.പി.ബാബു അധ്യക്ഷത വഹിച്ചു. മതേതരത്വം ഭരണകൂടംതന്നെ തകര്‍ക്കുന്ന രീതിയില്‍ ഈ രാജ്യം മുന്നോട്ടുപോകുമ്പോള്‍, അയ്യങ്കാളിയുടെ വീക്ഷണം വളരെ പ്രസക്തമാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത അങ്കമാലി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് അഡ്വ.കെ.എസ്.ഷാജി പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ദലിത് വിഭാഗത്തില്‍പെട്ട ജനങ്ങള്‍ക്ക് ആനുകൂല്യങ്ങളും സംവരണങ്ങളും ലഭിക്കുന്നില്ല എന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ ഡി.സി.സി സെക്രട്ടറി ഷൈജോ പറമ്പി, ശാസ്ത്രവേദി ജില്ല പ്രസിഡൻറ് എം.വി.മോഹനന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ.പി.അയ്യപ്പന്‍, ദലിത് കോണ്‍ഗ്രസ് കറുകുറ്റി മണ്ഡലം പ്രസിഡൻറ് സന്തോഷ് ചെറിയാൻ, ബ്ലോക്ക് സെക്രട്ടറി ബാബു മഞ്ഞളി, സി.വി.സുരഭി, അഡ്വ.എം.പി.ഇട്ടിയച്ചൻ, പ്രസാദ് പരമേശ്വരൻ, പി.കെ.വേണു, പി.ടി.അശോകന്‍, പി.കെ.സുകുമാരന്‍, പ്രസാദ് കുറുമശ്ശേരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.