മഹിള അസോസിയേഷ​െൻറ തോട്ടത്തിൽ ബന്തി വിളവെടുപ്പ്​

നെടുമ്പാശ്ശേരി: ജനാധിപത്യ മഹിള അസോസിയേഷ​െൻറ ബന്തി തോട്ടത്തിൽ ആയിരക്കണക്കിന് ബന്തിപ്പൂക്കൾ വിരിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയകരമായതോടെ കൂടുതൽ ഇനം പൂക്കൾ കൃഷി ചെയ്യാനാണ് തീരുമാനമെന്ന് മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി പുഷ്പദാസ് പറഞ്ഞു. ഘട്ടംഘട്ടമായി വാടാമല്ലി, മുല്ല എന്നിവയും കൃഷി ചെയ്യും. പലരും സൗജന്യമായാണ് കൃഷിക്ക് ഭൂമി വിട്ടുനൽകിയത്. ഇനി പാട്ടത്തിനെടുത്ത് സ്ഥിരം കൃഷി നടത്തും. ജില്ലയിൽ 10 ഏക്കറിലാണ് ബന്തി കൃഷി നടത്തിയത്. തൈകൾ പള്ളിയാക്കൽ സർവിസ് സഹകരണ ബാങ്ക് വഴി ബംഗളൂരുവിൽനിന്നാണ് വരുത്തിയത്. ഒരു തൈക്ക് മൂന്ന് രൂപ വീതം നൽകി. നെടുമ്പാശ്ശേരി മേഖലയിൽ അഞ്ച് മുതൽ പത്ത് സ​െൻറ് വരെ ഭൂമിയിൽ എട്ടിടത്താണ് കൃഷി ചെയ്തത്. 40 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയും. വൈകി മാത്രമാണ് കൃഷിയിറക്കിയതെന്നതിനാൽ പലയിടത്തും പൂക്കൾ വിരിഞ്ഞുവരുന്നതേയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.