ജി.എസ്.ടിയുമായി മുന്നോട്ടുതന്നെ -കേന്ദ്രമന്ത്രി കൊച്ചി: വരുമാന സമാഹരണത്തിെൻറ അടിസ്ഥാനത്തിൽ ജി.എസ്.ടി നിരക്ക് കുറക്കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ റാം മേഘ് വാൾ. ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള ധനസമാഹരണത്തിെൻറ കണക്കുകൾ രണ്ടാഴ്ചക്കകം സമിതി പരിശോധിക്കും. കേന്ദ്രസർക്കാർ ലക്ഷ്യമിട്ടത് അനുസരിച്ചുള്ള വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ നിരക്കുകൾ കുറയും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. പി.ജി.എസ് വേദാന്ത ഹോട്ടലിൽ സംഘടിപ്പിച്ച ഗ്രേറ്റർ കൊച്ചിൻ എക്കണോമിക് ഫോറത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി എന്നത് കുടുംബത്തിലേക്ക് പുതുതായി എത്തിയ മരുമകളെ പോലെയാണ്. ചില പ്രശ്‌നങ്ങൾ ഉണ്ടായാൽ അമ്മായിയമ്മതന്നെ പരിഹരിക്കും. എന്ത് പ്രശ്‌നമുണ്ടായാലും മരുമകളെ ഒഴിവാക്കുന്ന സ്ഥിതി ഉണ്ടാവിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.