കുട്ടനാട്: ഗതാഗതമന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നികത്തിയെന്ന വില്ലേജ് ഒാഫിസറുടെ അന്വേഷണ റിപ്പോര്‍ട്ട് റവന്യൂ അധികൃതര്‍ പൂഴ്ത്തിയതായി ആരോപണം. സര്‍ക്കാര്‍ മിച്ചഭൂമിയും 8.5 സെൻറ് സര്‍ക്കാര്‍ പുറമ്പോക്ക് വഴിയും ഉള്‍പ്പെടെ 18 സെൻറ് ഭൂമി കൈയേറിയിട്ടുണ്ടെന്ന് ആറുവര്‍ഷം മുമ്പ് വില്ലേജ് ഒാഫിസര്‍ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്മേൽ കുട്ടനാട് തഹസില്‍ദാര്‍ ഉള്‍പ്പെെടയുള്ളവര്‍ തുടര്‍നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. നികത്തിയ വസ്തുക്കളില്‍ സര്‍ക്കാര്‍ പുറമ്പോക്കും സര്‍ക്കാര്‍ പുറമ്പോക്ക് വഴിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഡ്രഡ്ജിങ് നടത്തിയാണ് വസ്തുക്കള്‍ നികത്തിയതെന്നും 2011 ജൂലൈയിൽ മാര്‍ത്താണ്ഡം കായലുള്‍പ്പെടുന്ന കൈനകരി വടക്ക് വില്ലേജ് ഒാഫിസര്‍ കുട്ടനാട് തഹസില്‍ദാര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. റവന്യൂ രേഖകള്‍ പ്രകാരം ഈ രണ്ടു ഭൂമികളുടെയും ഇടക്ക് ഒന്നര മീറ്ററില്‍ സര്‍ക്കാര്‍ തണ്ടപ്പേരില്‍ ഒരു വഴിയുണ്ട്. ഈ വഴിയും കൈയേറി നികത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അമ്പതിലേറെ കര്‍ഷകരുടെ പക്കല്‍നിന്ന് വാങ്ങി നികത്തിയതിനൊപ്പം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മിച്ചഭൂമിയും കൈയേറിയതായായിരുന്നു കണ്ടെത്തല്‍. നികത്തിയ ഭൂമിയും വഴിയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് ബി.ടി.ആറും (അടിസ്ഥാന നികുതി രജിസ്റ്റർ) തെളിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.