പിണറായി സര്‍ക്കാര്‍ സംഘ് പരിവാർ അജണ്ട നടപ്പാക്കുന്നു -വെൽെഫയർ പാർട്ടി ആലപ്പുഴ: സംഘ് പരിവാറിെൻറ അജണ്ട നടപ്പാക്കുന്ന ജോലി പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നുവെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് മോഹൻ സി മാവേലിക്കര. എറണാകുളം പറവൂരില്‍ നടന്നത് ഭരണകൂടവും സംഘ്പരിവാറും ചേര്‍ന്ന് നടത്താറുള്ള ഉത്തരേന്ത്യന്‍ മോഡല്‍ മുസ്‌ലിം വേട്ടയുടെ തനിയാവര്‍ത്തനമാണ്. ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യവും ആശയ പ്രചാരണ സ്വാതന്ത്ര്യവും ഉപയോഗിച്ച് ഒരു കൂട്ടര്‍ നടത്തിയ ലഘുലേഖ വിതരണത്തെ ആര്‍.എസ്.എസുകാര്‍ തടയുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നു. അവരെ അക്രമികള്‍തന്നെ പൊലീസ് സ്റ്റേഷനിലെത്തിക്കുന്നു. സംഘ് പരിവാറുകാരുടെ കള്ളപ്പരാതിയില്‍ ഒന്നും നോക്കാതെ പൊലീസ് 153 എ അടക്കമുള്ള വകുപ്പിട്ട് കേസെടുക്കുന്നു. മതേതരത്വത്തിെൻറ കുത്തക വ്യാപാരിയും ആര്‍.എസ്.എസ് വിരുദ്ധതയുടെ ഹോള്‍സെയില്‍ ഏജൻറുമെന്ന് വീമ്പിളക്കുന്ന പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലാണ് പച്ചയായ ആ ര്‍.എസ്.എസ് അജണ്ട നടക്കുന്നത്. ഭരണത്തിലും പൊലീസിലും നിയന്ത്രണമില്ലെങ്കില്‍ മുഖ്യമന്ത്രി അതു വ്യക്തമാക്കണം. കള്ളക്കേസുകള്‍ പിന്‍വലിച്ച് ആ ര്‍.എസ്.എസ് കല്‍പനക്കനുസരിച്ച് കേസെടുത്ത പൊലീസ് ഉദ്യോസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ആശയ പ്രചാരണ സ്വാതന്ത്ര്യം തടയുകയും നിയമം കൈയിലെടുക്കുകയും വിദ്വേഷം പരത്തുകയും ചെയ്ത ആര്‍.എസ്.എസ് ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുകയും വേണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.