സ്വാതന്ത്ര്യദിനാഘോഷ സമാപനം

ആലങ്ങാട്: മന്നം ഇസ്‌ലാമിക് സ്‌കൂളില്‍ ഒരാഴ്ചയായി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സമാപിച്ചു. മാജിക് ഷോയോടുകൂടിയാണ് ആഘോഷങ്ങൾക്ക് സമാപനമായത്. മജീഷ്യൻ ഗോപിനാഥ് മുതുകാടി​െൻറ ശിഷ്യന്‍ സുധീര്‍ അടുവാശ്ശേരിയാണ് മാജിക് അവതരിപ്പിച്ചത്. ലഹരിവസ്തുക്കള്‍ക്കെതിരെ കുട്ടികള്‍ക്ക് സന്ദേശം നല്‍കുന്ന പരിപാടിയാണ് സംഘടിപ്പിച്ചത്. സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് പി.ടി.എ പ്രസിഡൻറ് യാസര്‍ അഹമ്മദ്, ട്രസ്‌റ്റ് അംഗം ഇ.എച്ച്. സലീം എന്നിവര്‍ സമ്മാനം വിതരണം ചെയ്തു. മാനേജര്‍ ടി.എ. അബ്‌ദുൽ ജലീല്‍ അധ്യക്ഷത വഹിച്ചു. ട്രസ്‌റ്റ് സെക്രട്ടറി വി.കെ. അബ്‌ദുൽ ജബ്ബാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. ഹൈദ്രോസ് കുട്ടി എന്നിവര്‍ പങ്കെടുത്തു. പ്രധാനാധ്യാപിക അസീല സ്വാഗതവും വി.എച്ച്. നൗഷാദ് നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തില്‍ വിവിധ കാറ്റഗറികളിലായി കെ.എസ്. അമീന്‍ അസ്‌ലഹ്, പി.എ. മൈസ, ടി.കെ. അമാന്‍ ഇബ്രാഹിം എന്നിവര്‍ ഒന്നാം സ്‌ഥാനവും വി.എസ്. മുഹമ്മദ് നിഹാല്‍, അനീസ് റഹ്മാന്‍, കെ.എഫ്. അമ്‌ന എന്നിവര്‍ രണ്ടാം സ്‌ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.