പറവൂരിൽ സർക്കാർ കോളജിനായി തിരുവോണത്തിന് ഉപവാസം

പറവൂർ: പറവൂരിൽ സർക്കാർ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ തിരുവോണദിവസം ഉപവസിക്കും. നമ്പൂരിയച്ചൻ ആലിനുസമീപം രാവിലെ 10ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണൻ സമരം ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനത്തിൽ ദേശീയ നിർവാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. സർക്കാർ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹരജി നൽകുമെന്നും ഇതിന് ബൂത്തുകൾ കേന്ദ്രീകരിച്ച് ഒപ്പുശേഖരണം നടത്തുമെന്നും സമരസമിതി കോഒാഡിനേറ്റർ ടി.എ. ദിലീപ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.