കയർ തൊഴിലാളി വിരമിക്കൽ ആനുകൂല്യ വിതരണം ഇന്ന്​

ചേർത്തല: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് വിരമിക്കൽ ആനുകൂല്യം ഞായറാഴ്ച വിതരണം ചെയ്യും. 1997 ഒക്ടോബർ ഒന്നുമുതൽ 2012 മാർച്ച് 31വരെ വിരമിച്ച തൊഴിലാളികൾക്കും വിരമിക്കൽ ആനുകൂല്യം ലഭിക്കും. താലൂക്കിലെ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. കിടപ്പുരോഗികളായവരും യാത്ര ചെയ്യാൻ സാധിക്കാത്തവരും വിതരണസ്ഥലത്ത് ഹാജരാകേണ്ട. അവർ ചുമതലപ്പെടുത്തുന്ന വ്യക്തികൾ ചേർത്തല സബ് ഓഫിസുമായി ബന്ധപ്പെട്ടാൽ മതിയെന്ന് സബ് ഓഫിസർ അറിയിച്ചു. മറ്റുപഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് വിതരണം ഇപ്രകാരം: 22ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി, അരൂക്കുറ്റി പഞ്ചായത്തുകാർക്ക് പാണാവള്ളി പഞ്ചായത്തിലും കടക്കരപ്പള്ളി പഞ്ചായത്ത് നിവാസികൾക്ക് കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിലും വിതരണം നടത്തും. മുഹമ്മ ലേബേഴ്സ് സൊസൈറ്റിയിലും മാരാരിക്കുളം വടക്കിൽ കണിച്ചുകുളങ്ങര ഗുരുപൂജ ഹാളിലും 23ന് രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ വിതരണം നടക്കും. ചേർത്തല തെക്ക്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ 24നാണ് വിതരണം. നിശ്ചിതദിവസം എത്താൻ കഴിയാത്തവർക്ക് 25, 26 തീയതികളിൽ ചേർത്തല സബ് ഓഫിസിൽ വിതരണം ചെയ്യും. പെേട്രാൾ ഡീലർമാർക്ക് പ്രവർത്തനമൂലധന വായ്പ ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽപെട്ട അംഗീകൃത പെേട്രാളിയം ഡീലർമാർക്ക് നിലവിലെ പെേട്രാൾ/ഡീസൽ വിൽപനശാലകൾ പ്രവർത്തനനിരതമാക്കാനും വിപുലീകരിക്കാനും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന പട്ടിക ജാതി-വർഗ വികസന കോർപറേഷൻ പ്രവർത്തനമൂലധന വായ്പയാണ് നൽകുക. അപേക്ഷകൻ പൊതുമേഖലയിലെ പെേട്രാളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കണം. സംരംഭം നടത്തുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ, ലൈസൻസ്, ടാക്സ് രജിസ്േട്രഷൻ എന്നിവ ഉണ്ടായിരിക്കണം. വാർഷിക കുടുംബവരുമാനം ആറുലക്ഷം രൂപയിൽ കവിയരുത്. 60 വയസ്സ് കവിയാൻ പാടില്ല. അപേക്ഷകനോ ഭാര്യയോ/ഭർത്താവോ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരാകരുത്. വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. മുമ്പ് അപേക്ഷിച്ച് വായ്പ ലഭിക്കാത്തവർക്കും അപേക്ഷിക്കാം. മേൽവിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്സ്, വിദ്യാഭ്യാസയോഗ്യത, ഡീലർഷിപ് ലഭിച്ച തീയതി, ഡീലർഷിപ് വിലാസം, ബന്ധപ്പെട്ട പെേട്രാളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പട്ടിക ജാതി-വർഗ വികസന കോർപറേഷൻ, ടൗൺഹാൾ റോഡ്, തൃശൂർ -20 വിലാസത്തിൽ 31നകം ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.