അമൃതയുടെ പഠന ആപ്പ്​ അന്താരാഷ്​ട്ര മത്സരത്തി​െൻറ സെമിയിൽ

കൊച്ചി: മുതിർന്നവർക്ക് അടിസ്ഥാനവിദ്യാഭ്യാസം നൽകുന്നതിനുള്ള അമൃത യൂനിവേഴ്സിറ്റിയുടെ ആൻഡ്രോയിഡ് അധിഷ്ഠിത പഠന ആപ്പ് അമൃത ലേണിങ് റീഡിങ് ആപ്പ് ബാർബറ ബുഷ് ഫൗണ്ടേഷൻ അഡൾറ്റ് ലിറ്ററസി എക്സ്പ്രൈസി​െൻറ സെമിഫൈനലിൽ പ്രവേശിച്ചു. നിരക്ഷരരായ മുതിർന്നവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന 70 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള യു.എസിലെ ആഗോള മത്സരമാണിത്. ഏഷ്യയിൽനിന്ന് സെമിയിലെത്തിയ രണ്ട് ടീമിൽ ഒന്നാണ് അമൃത. ഹോേങ്കാങ്ങിൽനിന്നുള്ളതാണ് മറ്റൊന്ന്. അമൃതയുടെ ആപ്പ് രാജ്യെത്ത മുതിർന്നവർക്കിടയിലെ സാക്ഷരതയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്ന് അമൃത യൂനിവേഴ്സിറ്റി വൈസ് ചാൻസലർ വെങ്കട്ട് രംഗൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.