ചാരിതാർഥ്യത്തി​െൻറ നിറവിൽ അർറഹ്​മ ചാരിറ്റബിൾ സൊസൈറ്റി

അരൂർ: കാരുണ്യപ്രവർത്തനത്തി​െൻറ ഒരു ഘട്ടം പൂർത്തിയാക്കുമ്പോൾ ചന്തിരൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർറഹ്മ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ ചാരിതാർഥ്യത്തി​െൻറ നിറവിൽ. 2014 ആഗസ്റ്റിലാണ് സംഘടന രൂപവത്കരിച്ചത്. പാർപ്പിടം, ആഹാരം, ചികിത്സ, വിദ്യാഭ്യാസം എന്നിവ അർഹമായവർക്ക് നൽകാൻ പദ്ധതി ആവിഷ്കരിച്ചു. വിദഗ്ധ ചികിത്സ, മരുന്ന് വിതരണം, മെഗാ മെഡിക്കൽ ക്യാമ്പ്, അർബുദ നിർണയ ക്യാമ്പ്, ദന്തപരിശോധന എന്നിവ സൗജന്യമായി നൽകുന്നു. മുന്തിയ പരിഗണന നൽകിയ സ്വപ്ന പദ്ധതിയാണ് 12 ഭവനരഹിത കുടുംബങ്ങൾക്കായി ശനിയാഴ്ച മുഖ്യമന്ത്രി തുറന്ന ഭവന സമുച്ചയം. ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന് സമീപം റോഡരികിൽ സൗജന്യമായി ലഭിച്ച 20 സ​െൻറ് സ്ഥലത്താണ് ഒരു നിലയിൽ നാല് കുടുംബങ്ങൾക്ക് താമസിക്കാൻ മൂന്നുനില ഫ്ലാറ്റ് 70 ലക്ഷം ചെലവിൽ പൂർത്തീകരിച്ചത്. എസ്.ഡി.പി.െഎ റാലിയും പ്രതിരോധ സംഗമവും ആലപ്പുഴ: 'ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക' എന്ന മുദ്രാവാക്യത്തിൽ എസ്.ഡി.പി.െഎ നടത്തുന്ന പ്രചാരണത്തി​െൻറ ഭാഗമായി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മണ്ണഞ്ചേരിയില്‍ റാലിയും പ്രതിരോധസംഗമവും സംഘടിപ്പിക്കും. 22ന് വൈകീട്ട് 5.30ന് നടക്കുന്ന സംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ല പ്രസിഡൻറ് കെ.എസ്. ഷാന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കാമ്പയിൻ സമാപനദിവസമായ 25ന് പഞ്ചായത്തുതല ജനജാഗ്രത സംഗമങ്ങളും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജില്ല ജനറല്‍ സെക്രട്ടറി എം. സാലിം, സെക്രട്ടറി സിയാദ് മണ്ണാമുറി, ആലപ്പുഴ മണ്ഡലം പ്രസിഡൻറ് കെ. റിയാസ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.