കേരളത്തിന് നേരെ സംഘ്പരിവാറിെൻറ സംഘടിത ആക്രമണം -മുഖ്യമന്ത്രി മാരാരിക്കുളം: പല വേഷത്തിലും രൂപത്തിലും തെറ്റിദ്ധാരണകള്‍ പരത്തി സംസ്ഥാന ഭരണത്തില്‍ ഇടപെടാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി. കൃഷ്ണപിള്ളയുടെ 69-ാം ചരമവാര്‍ഷിക ദിനത്തില്‍ അേദ്ദഹം പാമ്പുകടിയേറ്റ് മരിച്ച കണ്ണര്‍കാട്ട് സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സംഘ്പരിവാര്‍ സംഘടനകള്‍ കേരളത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയാണ്. കേരളത്തിന് നേരെ സംഘടിത ആക്രമണമാണ് ഇപ്പോൾ. ഇവിടത്തെ മതനിരപേക്ഷതയും ഇടതുപക്ഷ കരുത്തും തകര്‍ക്കാനാണ് അവര്‍ പരിശ്രമിക്കുന്നത്. വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന വികസനമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇ.എം.എസ് മന്ത്രിസഭ ഇട്ട തറക്കല്ലാണ് ഇതിനെല്ലാം വഴിയൊരുക്കിയത്. കാലാനുസൃത വികസനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. പൊതുജന പങ്കാളിത്തത്തോടെയുള്ള വികസനമാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. അഞ്ചുലക്ഷം പാവങ്ങള്‍ക്കാണ് വീട് നല്‍കാന്‍ പോകുന്നത്. ഇത് സംസ്ഥാന വികസനത്തിൽ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറഞ്ഞു. എസ്. പ്രകാശ് അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി. ഡോ. ടി.എം. തോമസ് ഐസക്, ടി. പുരുഷോത്തമന്‍, ടി.ജെ. ആഞ്ചലോസ്, സി.എസ്. സുജാത, സജി ചെറിയാന്‍, പി.കെ. മേദിനി, എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.