തോമസ്​ ചാണ്ടിയുടെ നടപടി വ്യവസ്ഥിതിയോടുള്ള വെല്ലുവിളി ^എം.ലിജു

തോമസ് ചാണ്ടിയുടെ നടപടി വ്യവസ്ഥിതിയോടുള്ള വെല്ലുവിളി -എം.ലിജു ആലപ്പുഴ: മാർത്താണ്ഡം കായലിലെ ദലിത് വിഭാഗങ്ങൾക്ക് താമസത്തിനും കൃഷിക്കും പതിച്ചുനൽകിയ നിലം തുച്ഛമായ വിലക്ക് തട്ടിയെടുത്ത് റിസോർട്ട് നിർമാണത്തിന് അനധികൃതമായി നികത്തിയ മന്ത്രി തോമസ് ചാണ്ടിയുടെ നടപടി നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു ആരോപിച്ചു. ആലപ്പുഴ സൗത്ത്-നോർത്ത്, കുട്ടനാട് സൗത്ത്-നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി ലേക് പാലസ് റിസോർട്ടിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ നഗരത്തി​െൻറ കിഴക്കൻപ്രദേശമായ പള്ളാത്തുരുത്തി വാർഡിൽ പ്രവർത്തിക്കുന്ന തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലെ ലേക് പാലസ് റിസോർട്ടിൽ നഗരസഭയുടെ അനുമതിയില്ലാതെ കെട്ടിടങ്ങൾ പണിത് നിലംനികത്തിയതായ അക്ഷേപം റവന്യൂ, മുനിസിപ്പൽ അധികാരികൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ലിജു ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡൻറ് ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ്, ജി. മുകുന്ദൻപിള്ള, എം.എൻ. ചന്ദ്രപ്രകാശ്, അലക്സ് മാത്യു, കെ. ഗോപകുമാർ, പ്രതാപൻ പറവേലി, പി.ടി. സ്കറിയ, പി. ഉണ്ണികൃഷ്ണൻ, ജി. സഞ്ജീവ് ഭട്ട്, ടി.വി. രാജൻ, പ്രമോദ് ചന്ദ്രൻ, ജി. മനോജ്കുമാർ, രമണി എസ്. ഭാനു, ജോസഫ് ചെക്കോടൻ, വി.കെ. സേവ്യർ, എസ്. ഭാനു, ടിജിൻ ജോസഫ്, സജീവ് ജോസഫ്, അംജിത്ത്കുമാർ എന്നിവർ സംസാരിച്ചു. കഞ്ചാവുമായി യുവാവ് പിടിയില്‍ കുട്ടനാട്: കഞ്ചാവുമായി എത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മങ്കൊമ്പ് അറുപതില്‍ചിറ കോളനിയില്‍ അനീതാണ് (29) പിടിയിലായത്. ബ്ലോക്ക് ജങ്ഷനില്‍നിന്നാണ് ഇയാളെ പിടികൂടിയത്. 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം അരക്കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയ ഉന്മേഷിനെ ചോദ്യംചെയ്തതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കുട്ടനാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷമീന്‍ ഖാന്‍, പ്രിവൻറിവ് ഓഫിസര്‍ എം.ആര്‍. സുരേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വേണുക്കുട്ടന്‍, അരുണ്‍, ചാക്കോച്ചന്‍, നിഹാസ്, അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.