കയർ തൊഴിലാളി പെൻഷൻ വിതരണം തുടങ്ങി

ആലപ്പുഴ: ആധാർ ലിങ്ക് ചെയ്ത ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ കയർ തൊഴിലാളി പെൻഷൻകാർക്ക് കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് ആഗസ്റ്റ് വരെ കുടിശ്ശിക സഹിതമുള്ള പെൻഷൻ അയച്ചുതുടങ്ങി. ഓണത്തിന് 64,000 കയർ തൊഴിലാളികൾക്ക് പെൻഷൻ നൽകാൻ സർക്കാർ ക്ഷേമനിധി ബോർഡിന് 41കോടി അനുവദിെച്ചന്ന് ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ അറിയിച്ചു. ഇത്തവണ ഓണം പെൻഷനോടൊപ്പം മുൻകാല കുടിശ്ശികയും ലഭിക്കും. അതിന് പ്രത്യേക ഉത്തരവിലൂടെ സർക്കാർ അനുമതി നൽകി. ഒന്നാംഘട്ടത്തിൽ ആധാർ ലിങ്ക് ചെയ്ത 51,000 പെൻഷൻകാർക്കും വർധിപ്പിച്ച 1100 രൂപ നിരക്കിൽ അഞ്ചുമാസത്തെ പെൻഷൻ 5500 രൂപ വീതവും രണ്ടാംഘട്ടത്തിൽ ആധാർ ലിങ്കുചെയ്ത 4500 പെൻഷൻകാർക്ക് കുടിശ്ശികയായിരുന്ന മൂന്നുമാസത്തെ ക്രിസ്മസ് പെൻഷൻ തുക 3000 രൂപയും ഓണം പെൻഷൻ 5500 രൂപയും ചേർത്ത് 8500 രൂപ വീതവും മൂന്നാംഘട്ടമായി ആധാർ ലിങ്കുചെയ്ത 8000 പെൻഷൻകാർക്ക് അഞ്ചുമാസത്തെ മുൻകാല കുടിശ്ശികയുണ്ടായിരുന്ന 5000 രൂപയും ഓണം പെൻഷൻ 5500 രൂപയും ചേർത്ത് 10,500 രൂപ വീതവും ലഭിക്കും. ഓണത്തിന് വളരെ മുേമ്പ കുടിശ്ശിക സഹിതം പെൻഷൻ ലഭ്യമാക്കുന്നത് ഇത് ആദ്യമാണെന്ന് ചെയർമാൻ അറിയിച്ചു. പെൻഷൻകാർ തങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് പെൻഷൻ ലഭിെച്ചന്ന് ഉറപ്പാക്കണം. 26നകം പെൻഷൻ ലഭിക്കാത്തവർ ക്ഷേമനിധി ബോർഡി​െൻറ പ്രാദേശിക ഓഫിസുകളുമായി ബന്ധപ്പെടണമെന്നും കെ.കെ. ഗണേശൻ അറിയിച്ചു. റേഷൻ കടയടപ്പ് സമരം നാളെ ആലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സെക്രട്ടേറിയറ്റ് മാർച്ചിന് പങ്കെടുക്കേണ്ടതിനാൽ ജില്ലയിലെ മുഴുവൻ റേഷൻകടയും അടച്ചിടുമെന്ന് കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. യോഗത്തിൽ അസോസിയേഷൻ പ്രസിഡൻറ് തൈക്കൽ സത്താർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജീർ, വർഗീസ് പാണ്ടനാട്, ഉദയകുമാർ ഷേണായി, ജയപ്രകാശ്, ഹരിദാസ്, രാഹുൽ, ജോയി, ആസിഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.