യുവമോർച്ച മാർച്ചിൽ സംഘർഷം; ഒമ്പത് പ്രവർത്തകർ കസ്​റ്റഡിയിൽ

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ ൈകേയറ്റത്തിനെതിരെ യുവമോർച്ച ബോട്ടിൽ റിസോർട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സംസ്ഥാന അധ്യക്ഷൻ പ്രകാശ് ബാബുവി​െൻറ നേതൃത്വത്തിലായിരുന്നു മാർച്ച്. കായൽ ൈകേയറി കെട്ടിയ ബോയ് സമരക്കാർ പൊളിക്കാൻ ശ്രമിച്ചത് പൊലീസ് വിഫലമാക്കി. കായലി‍​െൻറ നാലുവശത്തുനിന്ന് നാലു ബോട്ടുകളിലായി എത്തിയ 150 ഓളം സമരക്കാരെ പൊലീസ് തടഞ്ഞു. ബോട്ട് മറിച്ചിടാൻ ശ്രമിച്ച പൊലീസ് ബോട്ടിൽ സമരക്കാരുമായി ഉന്തും തള്ളുമായി. തുടർന്ന് ബോട്ട് കരയിൽ എത്തിച്ച് ഒമ്പത് പ്രവർത്തകരെ നോർത് പൊലീസ് അറസ്റ്റുചെയ്തു. റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകരെ പൊലീസ് ബോട്ടു കൊണ്ട് ഇടിച്ച് വീഴ്ത്താനും ശ്രമം നടന്നു. പൊലീസ് സമരക്കാരെയും മാധ്യമപ്രവർത്തകരെയും അസഭ്യം പറഞ്ഞു. യുവമോർച്ച ജില്ല ജന. സെക്രട്ടറി അജി ആർ. നായർ, ജില്ല സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, സുദീപ്, ആർ. കണ്ണൻ, രാജേഷ് ഗ്രാമം, വിമൽ രവീന്ദ്രൻ, ഷാജി കരുവാറ്റ, വിശ്വവിജയ്പാൽ, അനീഷ് രാജ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി. അതേസമയം, പൊലീസുകാർ മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആലപ്പുഴ ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ജില്ല സ്പെഷൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി. സംഭവത്തിൽ ആലപ്പുഴ പ്രസ് ക്ലബ് ജില്ല പൊലീസ് മേധാവിയെ പ്രതിഷേധം അറിയിച്ചു. മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കണ്ണടച്ചു വണ്ടാനം: ആലപ്പുഴ മെഡിക്കൽ കോളജ് കോമ്പൗണ്ടിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതം. കേബിൾ പൊട്ടിയതാണ് തകരാർ. ഇതോടെ അത്യാഹിത വിഭാഗത്തിലേക്കുള്ള വഴി സന്ധ്യകഴിഞ്ഞാൽ ഇരുട്ടിലാകും. ഇത് രോഗികൾക്കും സന്ദർശകർക്കും ബുദ്ധിമുട്ടായി. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഇലക്ട്രീഷ്യൻമാരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഹൈമാസ്റ്റ് ലൈറ്റ് പരിശോധിച്ചു. മീറ്റ് ദി ഡോക്ടർ ആലപ്പുഴ: ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ കേരള ചാപ്റ്ററി‍​െൻറ മീറ്റ് ദി ഡോക്ടർ പരിപാടി മുൻ ദേശീയ പ്രസിഡൻറ് ഡോ. കെ.എം. മഹീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡോ. ബിനോയ് ജെ. പോൾ. ഡോ. ബി. പദ്മകുമാർ, ഡോ. എം.ബി. ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.