സന്നദ്ധ സംഘടനകൾ സർക്കാറുമായി കൈകോര്‍ത്താല്‍ സംസ്ഥാനത്തി​െൻറ മുഖഛായ മാറും ^മുഖ്യമന്ത്രി

സന്നദ്ധ സംഘടനകൾ സർക്കാറുമായി കൈകോര്‍ത്താല്‍ സംസ്ഥാനത്തി​െൻറ മുഖഛായ മാറും -മുഖ്യമന്ത്രി അരൂര്‍: സര്‍ക്കാറി​െൻറ ജീവകാരുണ്യപദ്ധതികളുമായി സന്നദ്ധസംഘടനകളുടെ ജനക്ഷേമപ്രവർത്തനങ്ങൾ കൈകോര്‍ത്താല്‍ സംസ്ഥാനത്തി​െൻറ വികസന മുഖഛായ അദ്ഭുതകരമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അഞ്ചുലക്ഷത്തിലധികം വരുന്ന ഭവനരഹിതരില്‍ രണ്ടുലക്ഷത്തിലധികം പേര്‍ക്ക് സ്വന്തമായി ഭൂമിയുമില്ല. മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നിര്‍മിച്ചുനല്‍കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ചന്തിരൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അര്‍റഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഭവനരഹിതര്‍ക്ക് നിര്‍മിച്ച പാര്‍പ്പിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എ.എം. ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രി പി. തിലോത്തമന്‍, കെ.സി. വേണുഗോപാല്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍, വൈസ് പ്രസിഡൻറ് ദലീമ ജോജോ, അരൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ബി. രത്‌നമ്മ, പഞ്ചായത്ത് അംഗം പി. ജാസ്മിന്‍, എഫ്.എം. ഫാറൂഖ്, അര്‍റഹ്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് കെ.എം. അബ്ദുല്ല, കെ.എസ്.ഡി.പി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, ബി.ജെ.പി ദക്ഷിണമേഖല പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരന്‍, അബ്ദുൽ അസീസ് ബാഖവി, ജമാല്‍ അസ്ഹരി, ഫാ. സേവ്യര്‍ പാലക്കല്‍, മാത്താനം അശോകന്‍ തന്ത്രി, എം.എസ്. അനസ്, വി.പി. ഹമീദ്, പി.പി. മക്കാര്‍, എം. മുഹമ്മദ് കുഞ്ഞ്, അര്‍റഹ്മ വൈസ് പ്രസിഡൻറ് അബ്ദുൽ കബീര്‍ എന്നിവര്‍ സംസാരിച്ചു. മൂന്നുനിലയിലായി 12 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കഴിയുന്നവിധത്തില്‍ ഓരോ നിലയിലും നാല് വീടായാണ് കെട്ടിടം പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ട ഭവനപദ്ധതിയുടെ ഫണ്ട് ശേഖരേണാദ്ഘാടനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.