കൊച്ചി: കൊങ്കണി ഭാഷക്ക് ഭരണഘടന അംഗീകാരം ലഭിച്ചതിെൻറ 25ാം വാര്‍ഷികത്തിെൻറ ഭാഗമായി 'കൊങ്കണി മാന്യത ദിവസ്' ആഘോഷിക്കും. കൊങ്കണി ഭാഷ പ്രചാര്‍സഭയുടെ നേതൃത്വത്തില്‍ ഒരുവർഷത്തെ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. 1992 ആഗസ്റ്റ് 20നാണ് കൊങ്കണിക്ക് ഭരണഘടന അംഗീകാരം ലഭിച്ചത്. ഞായറാഴ്ച തിരുമല ദേവസ്വം ക്ഷേത്രം ശ്രീസുധീന്ദ്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടി ബഹുഭാഷ പണ്ഡിതന്‍ ആര്‍. ഹരി ഉദ്ഘാടനം ചെയ്യും. സഭ ഭാരവാഹികളായ രംഗദാസ പ്രഭു, ലക്ഷ്മണ പ്രഭു, ആനന്ദ് ജി. കമ്മത്ത് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.