യുദ്ധവിമാനങ്ങളുടെ ചക്രവ്യൂഹം തീർത്ത്​ അഭിമന്യു

എഫ് 16 യുദ്ധവിമാനം കാണണോ അല്ലെങ്കിൽ റാഫേൽ യുദ്ധവിമാനം അതുമല്ലെങ്കിൽ ഇന്ത്യയുടെയോ അമേരിക്കയുടെയോ മറ്റേതെങ്കിലും രാജ്യങ്ങളുടെ പടക്കപ്പലുകളോ ആയുധങ്ങളോ കാണണോ? എല്ലാം കളമശ്ശേരിയിലുണ്ട്. ഇവയുടെ മാതൃകകൾ ഒരുക്കി വിസ്മയമാകുകയാണ് ഒമ്പതാം ക്ലാസുകാരൻ അഭിമന്യു. നോർത്ത് കളമശ്ശേരി കൈതവളപ്പിൽ കെ.ജി. സജീവ​െൻറയും സീനയുെടയും മൂത്ത മകൻ 14 വയസ്സുകാരൻ അഭിമന്യുവാണ് കടലാസുകൊണ്ട് യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും പടക്കോപ്പുകളുടെയും മാതൃക നിർമിക്കുന്നത്. പാടിവട്ടം വിജ്ഞാൻവാലി ലേണിങ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അഭിമന്യു ലോകത്തിലെ എല്ലാ മുൻനിര രാജ്യങ്ങളിലെയും യുദ്ധക്കപ്പലുകളുടെയും വിമാനങ്ങളുടെയും മാതൃക ഇതിനകം ഉണ്ടാക്കിക്കഴിഞ്ഞു. അമേരിക്ക, റഷ്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലുകളായാലും യുദ്ധവിമാനങ്ങളായാലും പടക്കോപ്പുകളായാലും അതി​െൻറ രൂപം മനസ്സിൽ തെളിഞ്ഞാൽ മതി ഒരു മണിക്കൂർകൊണ്ട് നിർമിച്ചെടുക്കും. നാലാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് അഭിമന്യുവി​െൻറ കരവിരുത് രക്ഷിതാക്കളും അധ്യാപകരും തിരിച്ചറിയുന്നത്. അന്നുമുതൽ രക്ഷിതാക്കൾക്കൊപ്പം പഠിപ്പിക്കുന്ന അധ്യാപകരും പ്രോത്സാഹിപ്പിച്ചുവരുകയാണ്. ചൈനയുടെ എസ്.യു-30 മുതൽ വിവിധ രാജ്യങ്ങളുടെ മറേജ് 2000, ഐ.എൽ-76, എ.ഡബ്ല്യു.എ.സി, സി- 130, എ-12 തുടങ്ങി നൂറോളം ചെറുതും വലുതുമായ കടലാസ് നിർമിത വിമാനങ്ങളും കപ്പലുകളും കടലാസിൽ നിർമിച്ച് വീട്ടിൽ വെച്ചിരിക്കുകയാണ്. ഇൻറർനെറ്റിലൂടെയാണ് ഇവകളുടെ മാതൃക മനസ്സിലാക്കുന്നത്. തുടർന്ന് പഴയ കടലാസിൽ നിർമിച്ച് ഫാബ്രിക് പെയിൻറ് ചെയ്ത് മനോഹരമാക്കും. നിർമിക്കുന്ന കപ്പലുകളുെടയും വിമാനങ്ങളുെടയും പടക്കോപ്പുകളുെടയും പേരുകൾ വിദ്യാർഥിക്ക് മനഃപാഠമാണ്. സ്കൂളിലെ പഠനശേഷം നീക്കിവെക്കുന്ന സമയത്താണ് ഇവ ഉണ്ടാക്കാൻ തുനിയുന്നതെന്ന് പിതാവ് സജീവൻ പറഞ്ഞു. സിയാദ് (ഫോട്ടോസ് )
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.