ആലുവ: എം.ജി സർവകലാശാലക്ക് കീഴിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ആലുവ യു.സി കോളജിൽ യു.യു.സി സ്‌ഥാനങ്ങളിലേക്ക് ഇരട്ടകൾ മത്സരിക്കുന്നു. രണ്ട് സ്‌ഥാനത്തേക്ക് ഒരേ സംഘടനയിൽനിന്നാണ് രണ്ടുപേരും മത്സരിക്കുന്നത്. ഒന്നാം വർഷ ബി.എസ്സി വിദ്യാർഥികളായ ഹസൻ മൻസൂർ, ഹുസൈൻ മൻസൂർ എന്നിവരാണ് സഹോദരങ്ങൾ. ഫ്രട്ടേണിറ്റി മൂവ്മെൻറ് സ്‌ഥാനാർഥികളാണ് ഇരുവരും. ഒരേ മനസ്സാണെങ്കിലും കോളജിൽ ഹസൻ മൻസൂർ ബി.എസ്സി ബോട്ടണിയും ഹുസൈൻ മൻസൂർ ബി.എസ്സി സുവോളജിയുമാണ് പഠനവിഷയമായി െതരഞ്ഞെടുത്തിരിക്കുന്നത്. വിജയപ്രതീക്ഷയിലാണ് ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.