കാടുകയറിയ റെയിൽവേ ഭൂമി സാമൂഹികവിരുദ്ധരു​െടയും അനാശാസ്യ പ്രവർത്തകരു​െടയും വിഹാരകേന്ദ്രമായി

ആലുവ: കാടുകയറിയ റെയിൽവേ ഭൂമി സാമൂഹികവിരുദ്ധരുെടയും അനാശാസ്യ പ്രവർത്തകരുെടയും വിഹാരകേന്ദ്രമായി. തുരുത്ത് ദ്വീപിലേക്കുള്ള റെയിൽവേ നടപ്പാലത്തിലേക്ക് പോകുന്ന ഭാഗത്താണ് ആക്രമികൾ തമ്പടിക്കുന്നത്. കരിങ്കുഴിയെന്നാണ് ഈ സ്ഥലത്തി​െൻറ പഴയ പേര്. രണ്ടാമത്തെ ട്രാക്ക് നിര്‍മിക്കാൻ ആറ് വീടുകളുണ്ടായിരുന്ന ഈ സ്ഥലം വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുക്കുകയായിരുന്നു. റെയില്‍വേ ഭൂമി ഏറ്റെടുത്തെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ല. ഇതോടെ ഈ സ്ഥലത്ത് കാട് നിറഞ്ഞു. ഒരു ഷെഡും റെയില്‍വേ സ്‌റ്റേഷനിലേക്ക് വെള്ളമെടുക്കുന്ന ഒരു പമ്പ് ഹൗസും ഇവിടെ നിർമിച്ചിരുന്നു. പിന്നീട് ഇതെല്ലാം കാടുമൂടി. തുരുത്ത് നിവാസികളുടെ പേടിസ്വപ്‌നമായിരുന്നു ഈ വഴി. പിടിച്ചുപറിക്കാരും മോഷ്‌ടാക്കളുമായിരുന്നു ഇവിടെ തമ്പടിച്ചിരുന്നത്. റെയില്‍വേയുടെ സ്ഥലമായതിനാല്‍ പൊലീസും ഇവിടെ ശ്രദ്ധിക്കാറില്ല. റെയില്‍വേ െപാലീസാകട്ടെ കാടുപിടിച്ചു കിടക്കുന്ന ഈ ഭാഗത്തേക്ക് എത്താറുമില്ല. മുമ്പ് ആലുവ ടൗണ്‍ ഹാളിന് സമീപമുണ്ടായിരുന്ന വലിയ ചെമ്പകമരത്തില്‍നിന്ന് ഒരു കൂറ്റന്‍ വടം കരിങ്കുഴി ഭാഗത്തേക്ക് ഇട്ടിരുന്നു. ടൗണ്‍ ഹാള്‍ പരിസരത്ത് കാത്തിരിക്കുന്ന മോഷ്‌ടാക്കൾ ആളുകൾ ഇതിലൂടെ പോകുമ്പോൾ വടത്തില്‍ തൂങ്ങി ഇരുപത്തഞ്ചടി താഴേക്ക് ഇറങ്ങുകയും അതുവഴി സഞ്ചരിക്കുന്നവരെ ഭീഷണിപ്പെടുത്തി പണവും ആഭരണവുമായി കടന്നുകളയുകയായിരുന്നു പതിവ്. പകല്‍ സമയത്ത് തീവണ്ടികളിലെ സ്ഥിരം മോഷ്‌ടാക്കളും ഈ ഭാഗത്താണ് സംഘടിക്കുന്നത്. ആലുവ സ്‌റ്റേഷനിലേക്ക് തീവണ്ടിയെത്തുമ്പോള്‍ പെരിയാറിന് സമീപമാവുമ്പോഴേക്കും വേഗം കുറക്കും. വണ്ടികളിൽ മോഷണം നടത്തുന്നവർ ഈ തക്കത്തിന് ഇവിടെ ഇറങ്ങി കരിങ്കുഴിയിലെ കുറ്റികാട്ടില്‍ മറയും. രണ്ട് കൊല്ലം മുമ്പാണ് സമാനരീതിയില്‍ മോഷണം നടത്തി തീവണ്ടിയില്‍നിന്ന് ചാടിയിറങ്ങിയ യുവാവ് അതേ തീവണ്ടി കയറി മരിച്ചത്. ആലുവ നഗരത്തില്‍ പോക്കറ്റടിക്കുന്നവർ പണമെടുത്ത ശേഷം പഴ്‌സ് ഉപേക്ഷിക്കുന്നതും ഈ ഭാഗത്താണ്. ഈ ഭാഗത്താണ് കഴിഞ്ഞ ദിവസം ്ട്രൻസ്ജെൻഡറായ ഒരാൾ കൊല്ലപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.