വൈ.എം.സി.എ ദേശീയ വനിത അസംബ്ലി ആലുവയിൽ

ആലുവ: വൈ.എം.സി.എ ദേശീയ വനിത അസംബ്ലിക്ക് വെള്ളിയാഴ്ച ആലുവയിൽ തുടക്കമാകും. 'സ്ത്രീ ശാക്തീകരണം -മാറ്റത്തിനുവേണ്ടി' എന്നതാണ് മൂന്നുനാൾ നീളുന്ന അസംബ്ലിയുടെ മുഖ്യവിഷയം. ഉച്ചക്ക് ഒന്നിന് രജിസ്േട്രഷൻ ആരംഭിക്കും. വൈകീട്ട് നാലിന് സ്തോത്രസംഗമം. അഞ്ചിന് വൈ.എം.സി.എ ദേശീയ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യു വനിത അസംബ്ലി ഉദ്ഘാടനം ചെയ്യും. വനിത ഫോറം ദേശീയ അധ്യക്ഷയും ഏഷ്യ-പസഫിക് അലയൻസ് വനിത ഫോറം വൈസ് ചെയർപേഴ്സനുമായ കുമാരി കുര്യാസ്‌ അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിൽ സുനിൽ ഡി. കുരുവിള, ഡോ. പ്രിയ ലെവിൻ കോശി, കെ.സി. റോസക്കുട്ടി, അഡ്വ. ലാലി വിൻസൻറ്, സി. ജോവാൻ ചുങ്കപ്പുര, സാം റോബർട്ട് എന്നിവർ ക്ലാസിന് നേതൃത്വം നൽകും. ശനിയാഴ്ച വൈകീട്ട് 3.30ന് നടക്കുന്ന വനിത ശാക്തീകരണ സംഗമം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സാമൂഹികപ്രവർത്തക സി. ദയാബായ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹികപ്രവർത്തക ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, സിവിൽ സർവിസ് വിജയം നേടിയ ആൻ മേരി ജോർജ്, കെ.എൽ.എം ഫൗണ്ടേഷൻ ഡയറക്ടർ ബിജി ഷിബു എന്നിവരെ സമ്മേളനത്തിൽ വൈ.എം.സി.എയുടെ വനിതരത്നം പുരസ്കാരം നൽകി ആദരിക്കും. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന വിമൻസ് ഫോറം ദേശീയ കൗൺസിൽ സമ്മേളനത്തിൽ കുമാരി കുര്യാസ് അധ്യക്ഷത വഹിക്കും. ദേശീയ യൂത്ത് വർക്ക് സെക്രട്ടറി സാം റോബർട്ട് പ്രവർത്തനരേഖ അവതരിപ്പിക്കും. പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ കൗൺസിൽ സമ്മേളനം തെരഞ്ഞെടുക്കും. 11.30ന് നടക്കുന്ന സമാപന സമ്മേളനം ജസ്‌റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. മൂന്നുനാൾ നീളുന്ന അസംബ്ലിയിൽ സ്ത്രീശാക്തീകരണത്തിന് വേണ്ടിയുള്ള പദ്ധതികൾക്ക് രൂപംനൽകുമെന്ന് വിമൻസ് ഫോറം സംസ്ഥാന ചെയർപേഴ്സൻ ഹെലൻ ഫ്രാൻസിസും കൺവീനർ മേരി പോളും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.