ആലുവ: നൂറ്റാണ്ടുകളായി പുലർന്നുപോന്ന നല്ല പാരമ്പര്യങ്ങളെയും സംസ്കാരങ്ങളെയും ഇല്ലാതാക്കി ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്കാണ് കേന്ദ്ര സർക്കാർ നയിക്കുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയ കേരളത്തിലെ ഇടതുമുന്നണിയുടെയും ദലിതുകളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ ഫാഷിസ്‌റ്റ് നയങ്ങൾക്കുമെതിരെയും മുസ്‌ലിംലീഗ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി ബാങ്ക് കവലയിൽ നടത്തിയ സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് എം.കെ.എ. ലത്തീഫ് അധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി പി.എ. താഹിർ സ്വാഗതം പറഞ്ഞു കെ.എസ്.ടി.എ ജില്ല സെക്രട്ടറി കരീം മൂവാറ്റുപുഴ മുഖ്യപ്രഭാഷണം നടത്തി. വനിത ലീഗ് ജില്ല പ്രസിഡൻറ് അഡ്വ. സാജിത സിദ്ദീഖ്, യൂത്ത്ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് എം.എസ്. ഹാഷിം, എടത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എം. അബൂബക്കർ, ഉസ്മാൻ തോലക്കര, അക്‌സർ മുട്ടം, എം.എ. സെയ്തുമുഹമ്മദ്, പി.കെ.എ. ജബ്ബാർ, നാദിർഷ എടത്തല, വി.എം. നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.