ആസ്​റ്റർ ഫെർട്ടിലിറ്റി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു

കൊച്ചി: . യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവ്ദീപ് സിങ് സുരി, ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. ഹരീഷ്പിള്ള എന്നിവർ ചേർന്നാണ് ക്ലിനിക് ഉദ്ഘാടനം ചെയ്തത്. റിെപ്രാഡക്റ്റിവ് മെഡിസിൻ, ആൻഡ്രോളജി, എൻഡോക്രിനോളജി, ഫീറ്റൽ മെഡിസിൻ ആൻഡ് നിയോനാറ്റോളജി തുടങ്ങിയ ചികിത്സ സൗകര്യം ഉൾപ്പെടുത്തിയാണ് പ്രവർത്തനം. 'ജനതയും ജനാധിപത്യവും' പ്രകാശനം ചെയ്തു കൊച്ചി: സമൂഹികപ്രവര്‍ത്തകന്‍ സണ്ണി എം. കപിക്കാടി​െൻറ 'ജനതയും ജനാധിപത്യവും' പുസ്തകം പ്രകാശനം ചെയ്തു. കലൂര്‍ മെക്ക ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ കെ.എം. സലിംകുമാര്‍ പുസ്തകത്തി​െൻറ പ്രകാശനം നിര്‍വഹിച്ചു. ആഴത്തില്‍നിന്നുള്ള രചനയാണ് സണ്ണി എം. കപിക്കാടിേൻറത്. അതിന് പലതിനെയും ഭേദിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. സണ്ണി എം. കപിക്കാടി​െൻറ ആദ്യ പുസ്തകമാണിത്. പത്ര-മാസികകളില്‍ എഴുതിയ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ് പുസ്തകം. സി.എസ്. മുരളി അധ്യക്ഷത വഹിച്ചു. എം. ഗീതാനന്ദന്‍, ഡോ. വി.സി. ഹാരിസ്, എസ്. ജോസഫ്, ഡോ. സജിത, ഡോ. രേഖ രാജ്, ദിലീപ് രാജ്, എം.ആര്‍. രേണുകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഒ.പി. രവീന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. കോഴിക്കോട് വിദ്യാർഥി പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.