ജനകീയ അടിപ്പാത നിർമാണം

കൊച്ചി: സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവുകാട് വടക്കേ അറ്റത്ത് ചൊവ്വാഴ്ച രാവിലെ 10ന് നടത്തും. മുളവുകാട് വടക്കേ അറ്റത്ത് നിന്നും കെണ്ടയ്നർ റോഡിലേക്ക് അടിപ്പാത നിർമിക്കാത്തത് മൂലം അപകടം വർധിക്കുന്ന സാഹചര്യത്തിലാണ് ഉദ്യമം. സ്കൂൾ വിദ്യാർഥികൾ കെണ്ടയ്നർ റോഡ് മുറിച്ചുകടന്നാണ് സഞ്ചരിക്കുന്നത്. രാത്രിയിലെ യാത്രയും ഇവിടെ ദുരിതമാണ്. തെരുവ് വിളക്കും ഇവിടെ ഇല്ല. കണ്ടെയ്നർ റോഡ് വന്നത് മുതൽ തുടങ്ങിയ ഈ ദുരിതത്താൽ ഇതിനകം നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ടെന്ന് സി.പി.എം വ്യക്തമാക്കി. ഇവിടെ അപകടത്തിൽപ്പെട്ടവരും ബന്ധുക്കളും അടക്കം പരിപാടിയിൽ പങ്കെടുക്കും. ഗോരഖ്പൂർ ദുരന്തം; യൂത്ത് കോൺഗ്രസ് പ്രാർഥന കൂട്ടായ്മ കൊച്ചി: ഗോരഖ്പൂർ ദുരന്തത്തി​െൻറ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റി പ്രാർഥന കൂട്ടായ്മ സംഘടിപ്പിച്ചു. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് എസ്. ഭാഗ്യനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ടിബിൻ ദേവസി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഷാൻ പുതുപ്പറമ്പിൽ, ഫൈൻസൻ ബേസിൽ എലിയാസ്, നന്ദ കിഷോർ ഷേണായി, ഡിക്കു ജോസ്, തേജസ്, ജിജോ, അനീഷ്, സിബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.