ഹോംസ്റ്റേകളുടെ പേരിൽ മുതലെടുപ്പ് -കെ.ജെ. മാക്സി എം.എൽ.എ മട്ടാഞ്ചേരി: ഹോംസ്റ്റേകളുടെ പേരിൽ മുതലെടുപ്പ് നടക്കുന്നെന്നും ഇതിന് കടിഞ്ഞാണിടേണ്ടതുണ്ടെന്നും കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ ഹോംസ്റ്റേ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംഘടന രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഹോംസ്റ്റേകളിൽ അതിഥികളായി വിദേശികൾ കഴിയുന്ന സമയങ്ങളിൽ നിസ്സാര കാര്യങ്ങൾക്ക് റെയ്ഡുകൾ നടത്തുന്ന പൊലീസ് നടപടി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് ഡൊമിനിക് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കാര്യ കമ്മിറ്റി അധ്യക്ഷ വി.കെ. മിനിമോൾ, സെയിൽസ് ടാക്സ് ഇൻസ്പെക്ടിങ് അസി. കമീഷണർ അനിൽകുമാർ, സെയിൽ ടാക്സ് ഡെപ്യൂട്ടി കമീഷണർ ഒ.ബി. ഷൈനി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം പി.ആർ. റെനീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദ്, എസ്.പി. ദേവാനന്ദ്, മുഹമ്മദ് അബ്ബാസ്, സ്റ്റീഫൻ റോബർട്ട്, ടി.ജെ. ഡോയർ, വർഷ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ജെ. മാക്സി (ചെയർ), എസ്.പി. ദേവാനന്ദ് (വൈസ് ചെയർ), ജോസഫ് ഡൊമിനിക് (സെക്ര), സൂരജ് (ജോ. സെക്ര), ടി.ജെ. ഡോയർ (ട്രഷ). സമ്മാനദാനം മരട്: നന്ദനം ചാരിറ്റബിൾ സൊസൈറ്റി മാങ്കായിൽ സ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച വായനമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം നഗരസഭ ചെയർപേഴ്സൻ സുനീല സിബി നിർവഹിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ കൗൺസിലർ ബേബി പോൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി. പ്രകാശ്, പി.ടി.എ പ്രസിഡൻറ് മധു എം. നന്ദനം, ടി.എസ്. ലെനിൻ, സെക്രട്ടറി എൻ.എ. സാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.