സംസ്ഥാനതല കയർ സഹായ വിതരണമേള; 101 കോടി നൽകി

ആലപ്പുഴ: സംസ്ഥാനതല കയർ സഹായവിതരണ മേളയിൽ വിരമിക്കൽ ആനുകൂല്യ കുടിശ്ശികയടക്കം 101 കോടിയുടെ ധനസഹായം വിതരണം ചെയ്തു. കയർ വകുപ്പ് സംഘടിപ്പിച്ച ധനസഹായ വിതരണമേള -മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കയർ മേഖലയുടെ സമഗ്ര പുനരുദ്ധാരണത്തിന് രണ്ടാം കയർ പുനഃസംഘടന പദ്ധതി ഉടൻ തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത ഉൽപാദനമേഖലക്കൊപ്പം പുതിയ മേഖലയിലേക്കും ഉൽപാദനം വിപുലീകരിക്കേണ്ടതുണ്ട്. സമ്പൂർണ വ്യവസായ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന തൊണ്ടിൽ മൂന്നിലൊന്ന് ചകിരിയാക്കാനുള്ള പദ്ധതി സർക്കാർ തയാറാക്കി കുടുംബശ്രീ വഴി നടപ്പാക്കും. സംസ്ഥാനത്ത് ഉടനീളം ചകിരി ഉൽപാദിപ്പിക്കാൻ 1000 മില്ലുകൾ സ്ഥാപിക്കും. മൂന്നുവർഷം കൊണ്ട് 400 കയർസംഘങ്ങളെ പുനരുദ്ധരിക്കും. ഉൽപാദിപ്പിക്കുന്ന കയർ കയർഫെഡ് സംഭരിക്കുകയും പണം ഉടൻ നൽകുകയും ചെയ്യും. സംഘങ്ങൾക്ക് മാനേജീരിയൽ സബ്സിഡി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വാർഷിക പദ്ധതിയിൽ ഇതിന് പണം വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. കയർ ഉൽപന്നങ്ങളുടെ വിൽപനക്ക് കമ്പനി രൂപവത്കരിക്കുമെന്നും 500 ഔട്ട്ലറ്റുകൾ രാജ്യത്തുടനീളം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1997 മുതൽ 2012 വരെയുള്ള വിരമിക്കൽ ആനുകൂല്യ കുടിശ്ശികയായ 51 കോടി അടക്കമുള്ള ധനസഹായമാണ് വിതരണം ചെയ്തത്. കയർസംഘങ്ങൾക്ക് ഉൽപാദന -വിപണന പ്രോത്സാഹനം, വിപണന വികസന സഹായം, മാനേജീരിയൽ സബ്‌സിഡി, പ്രവർത്തനമൂലധനം ഇനങ്ങളിൽ 50 കോടിയും വിതരണം ചെയ്തു. മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. കയർ അെപക്‌സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കയർ തൊഴിലാളി ക്ഷേമനിധി വിരമിക്കൽ ആനുകൂല്യ കുടിശ്ശിക വിതരണം നഗരസഭ ചെയർമാൻ തോമസ് ജോസഫ് നിർവഹിച്ചു. കയർ വികസന ഡയറക്ടർ എൻ. പത്മകുമാർ, കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, എൻ. സായികുമാർ, ഫോം മാറ്റിങ്‌സ് ചെയർമാൻ കെ.ആർ. ഭഗീരഥൻ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, മുൻ എം.പി ടി.ജെ. ആഞ്ചലോസ്, ഡോ. കെ.ആർ. അനിൽ, കയർ പ്രോജക്ട് ഓഫിസർ യു. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു. നെഹ്റു േട്രാഫി വള്ളംകളി അലങ്കോലമാക്കിയത് സംഘാടകർ -എം. ലിജു ആലപ്പുഴ: നെഹ്റു േട്രാഫി ജലമേളയുടെ പെരുമ തകർത്തത് സംഘാടകരുടെ കെടുകാര്യസ്ഥതയാണെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു. സ്റ്റാർട്ടിങ് പോയൻറിലുണ്ടായ തകരാർ ട്രയൽ സമയങ്ങളിൽ കണ്ടിട്ടും പരിഹരിക്കാതെ നിസ്സാരവത്കരിച്ചതാണ് പ്രശ്നമായത്. ഇത് സംഘാടകരുടെ ഭാഗത്തുണ്ടായ അക്ഷന്തവ്യ തെറ്റാണ്. ജലോത്സവം ഇത്തവണ സി.പി.എം മേളയാക്കി. ഉത്തരവാദിത്തത്തിൽനിന്ന് ജില്ല ഭരണകൂടത്തിന് മാറിനിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. വാർഷിക പൊതുയോഗം പൂച്ചാക്കൽ: തേവർവട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക-രക്ഷാകർതൃ അസോസിയേഷൻ വാർഷിക പൊതുയോഗം ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. എസ്. നാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിബി തോമസ്‌, പ്രധാനാധ്യാപിക ഡി. പുഷ്പലത, വി.ആർ. രജിത, ഹക്കീം പാണാവള്ളി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറായി ദേവരാജനെയും എം.പി.ടി.എ പ്രസിഡൻറായി ദീപ സജീവിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.