വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ആപത്​കരം ^മന്ത്രി ജി. സുധാകരന്‍

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ആപത്കരം -മന്ത്രി ജി. സുധാകരന്‍ മാവേലിക്കര: വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ് പല സിനിമകളെന്നും അത് ആപത്കരമായ പ്രവര്‍ത്തനമാണന്നും മന്ത്രി ജി. സുധാകരൻ. സിനിമയില്‍ നടക്കുന്നത്് ജനങ്ങള്‍ അറിയണം. സിനിമയില്‍ വഞ്ചിക്കപ്പെടുന്നതും ചവിട്ടിയരക്കപ്പെടുന്നതുമാണ് പല നടിമാരുടെയും ആത്മഹത്യക്കുണ്ടായ പ്രധാന കാരണം. നരേന്ദ്രപ്രസാദ് സ്മാരക പഠന ഗവേഷണ കേന്ദ്രത്തി​െൻറയും ഭാരത് ഭവ​െൻറയും സതേണ്‍ കള്‍ചറല്‍ സ​െൻററി​െൻറയും സംയുക്ത സഹകരണത്തോടെ നടക്കുന്ന ഇന്ത്യന്‍ മണ്‍സൂണ്‍ ഫെസ്റ്റ് -2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ നിര്‍മാണത്തിന് ഉപയോഗിക്കുന്ന കോടിക്കണക്കിന് രൂപ എവിടെനിന്ന് ഉണ്ടാകുന്നെന്നും നടീനടന്മാര്‍ വാങ്ങുന്ന കോടിക്കണക്കിന് രൂപയുടെ പ്രതിഫലത്തി​െൻറ ഉറവിടം കാണിക്കുന്നുണ്ടോയെന്നും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാടകപഠന കേന്ദ്രം ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര അധ്യക്ഷത വഹിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എൽ.എമാരായ ആർ. രാജേഷ്, യു. പ്രതിഭ ഹരി, കെ.കെ. രാമചന്ദ്രന്‍ നായർ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവൻ, തെക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് ഷൈല ലക്ഷ്മണൻ, വൈസ് ചെയര്‍മാന്‍ കോശി അലക്‌സ്, സെക്രട്ടറി എൻ. റൂബി രാജ്, പ്രഫ. കെ. സുകുമാര ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചാബില്‍നിന്ന് ഭംഗരാ ഡാന്‍സ്, അസമില്‍നിന്ന് ബിഹു ഡാന്‍സ്, ഉത്തര്‍പ്രദേശില്‍നിന്ന് മയൂര്‍ ആൻഡ് ഹോളി, ഗുജറാത്തില്‍നിന്ന് സിദ്ധി ഡമാല്‍, ഒഡിഷയില്‍നിന്ന് സാംബല്‍പുരി ഡാന്‍സ്, തെലങ്കാനയില്‍നിന്ന് മാധുരി ദിംസ, ആന്ധ്രപ്രദേശില്‍നിന്ന് വീരനാട്യം ആൻഡ് ഗരഗാല, കർണാടകയില്‍നിന്ന് ദൊള്ളു കുനിട, തമിഴ്‌നാട്ടില്‍നിന്ന് കരകം ആൻഡ് കാവടി എന്നിവയും കേരളത്തില്‍ നിന്നുള്ള കലാരൂപങ്ങളും അരങ്ങേറി. 150ല്‍പരം കലാകാരന്മാരാണ് മേളയില്‍ അണിനിരന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.