ഓർത്തഡോക്സ്​ വൈദികർ പൊലീസ്​ സ്​റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ

കോലഞ്ചേരി: ഓർത്തഡോക്സ് വിഭാഗം മെത്രാപ്പോലീത്തമാരും വികാരിമാരും പുത്തൻകുരിശ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ. തിരുവാണിയൂർ കണ്ണ്യാട്ട്നിരപ്പ് പള്ളിയിൽ കോടതി നിർേദശപ്രകാരമുള്ള പൊലീസ് സംരക്ഷണയിൽ കുർബാനക്കെത്തിയ ഓർത്തഡോക്സ് വിഭാഗം വികാരിയെ യാക്കോബായ വിഭാഗം കൈയേറ്റം ചെയ്ത സംഭവത്തിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുെന്നന്ന് ആരോപിച്ചാണ് സമരം. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ഓർത്തഡോക്സ് വിഭാഗം മെത്രാപ്പോലീത്തമാരായ തോമസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ പോളി കോർപസ് എന്നിവരുടെ നേതൃത്വത്തിൽ വികാരിമാരായ ഏലിയാസ് ചെറുകാട്ടിൽ, വിജു ഏലിയാസ്, പി.ടി ഏലിയാസ്, എൽദോസ് പടിഞ്ഞാറേക്കുടി എന്നിവരും ഇടവകാംഗങ്ങളുമാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഓർത്തഡോക്സ് വൈദികരുടെ കുത്തിയിരിപ്പ് സമരം രാത്രി വൈകിയും തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സഭ നിലപാട്. കണ്ണ്യാട്ട്നിരപ്പ് പള്ളിയിൽ കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ വികാരി ജോൺ മൂലാമറ്റത്തെ യാക്കോബായ വിഭാഗത്തിൽപെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം കൈയേറ്റം ചെയ്തെന്നും ഇവർക്കെതിരെ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തില്ലെന്നുമാണ് ആക്ഷേപം. എന്നാൽ, ഓർത്തഡോക്സ് വിഭാഗം പരാതി നൽകിയിട്ടില്ലെന്ന് പുത്തൻകുരിശ് എസ്.ഐ കെ.പി. ജയപ്രസാദ് പറഞ്ഞു. കുർബാന അർപ്പിക്കാൻ പൊലീസ് സംരക്ഷണം നൽകിയിരുന്നു. കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ വികാരിയെ പൊലീസ് സംരക്ഷണയിൽ തിരിച്ച് വാഹനത്തിൽ കയറ്റി അയച്ചിരുന്നതായും പൊലീസ് അറിയിച്ചു. അതേസമയം, കുർബാന അർപ്പിക്കാനുള്ള സമയവും കഴിഞ്ഞ് ഉച്ചക്ക് ഒന്നോടെ പുറത്തിറങ്ങിയത് ചോദ്യം ചെയ്യുകമാത്രമാണ് ഉണ്ടായതെന്നും കൈയേറ്റം ചെയ്തില്ലെന്നും യാക്കോബായ വിഭാഗം പറയുന്നു. യാക്കോബായ സഭയുടെ അന്ത്യോഖ്യ-മലങ്കര ബന്ധം സംബന്ധിച്ച് പൊതുജനമധ്യത്തിൽ മോശമായി സംസാരിച്ചതാണ് വിശ്വാസികൾ ചോദ്യം ചെയ്തതെന്നും യാക്കോബായ വിഭാഗം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.