സ്വകാര്യബസിൽ ബൈക്കിടിച്ച് യാത്രക്കാരന്​ പരിക്ക്​

ചാരുംമൂട്: കുഴിയിൽ വീണ് നിയന്ത്രണംതെറ്റിയ ബൈക്ക് സ്വകാര്യബസിൽ ഇടിച്ച് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. അടൂർ കൈതക്കൽ മുകളുവിളയിൽ പ്രമോദിനാണ് (40) പരിക്കേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.30ഒാടെ കെ.പി റോഡിൽ നൂറനാട് പാറ ജങ്ഷനിലായിരുന്നു അപകടം. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രമോദ് ഓടിച്ചിരുന്ന ബൈക്ക് കലുങ്കിലെ കുഴിയിൽ വീണ് നിയന്ത്രണംതെറ്റി സ്വകാര്യബസിൽ ഇടിക്കുകയായിരുന്നു. നിർമാണപ്രവർത്തനം പൂർത്തിയാക്കാത്ത റോഡിൽ അപായസൂചന നൽകാനോ വേഗം നിയന്ത്രിക്കാനോ വേണ്ട മുൻകരുതലുകൾ ഇല്ലാതെ പോയതാണ് അപകടത്തിന് കാരണം. കഴിഞ്ഞദിവസം ആക്രി സാധനങ്ങൾ കയറ്റിവന്ന ലോറി കുഴിയിൽ വീണ് അപകടം സംഭവിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.