ദേശീയ ജലപാത വികസനസാധ്യത -ലാറ്റിൻ കാത്തലിക് കൗൺസിൽ കൊച്ചി: മൂന്ന് ദേശീയ ജലപാതകൾ അനുവദിച്ച കേന്ദ്രസർക്കാറിെൻറയും ജലപാതകൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സർക്കാറിെൻറയും പ്രവർത്തനങ്ങൾ സ്വാഗതാർഹമാെണന്ന് കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ(കെ.ആർ.എൽ.സി.സി). സംസ്ഥാന വികസനത്തിന് പുതിയ സാധ്യതകളാണ് ജലപാതകൾ തുറക്കുന്നത്. ചരക്കുനീക്കത്തോടൊപ്പം ടൂറിസം മേഖലയിലും ജലപാതകളുടെ സാധ്യത പ്രയോജനപ്പെടുത്തണം. ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതിലൂടെ ഉണ്ടായ വിലക്കയറ്റം നിയന്ത്രിക്കണം. റേഷൻ കാർഡിലെ അപാകത പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർച്ച് ബിഷപ് ഡോ. സൂസപാക്യം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, അസോ. ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ ആൻറണി ആൽബർട്ട്, സ്മിത ബിജോയ്, ട്രഷറർ ആൻറണി നൊറോണ, ഷെറി ജെ. തോമസ്, ബെന്നി പാപ്പച്ചൻ, ഫാ. വില്യം രാജൻ, ജോസഫ് ജൂഡ്, മോൺ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ, മോൺ. ജയിംസ് കുലാസ് എന്നിവർ സംസാരിച്ചു. മിഷൻ കോൺഗ്രസ് ആൻഡ് ബി.സി.സി കൺവെൻഷനെക്കുറിച്ച് ഫാ. ഗ്രിഗറി ആർബി വിശദീകരിച്ചു. ഉത്തർപ്രദേശിൽ ഓക്സിജൻ കിട്ടാതെ കുട്ടികളുൾപ്പെടെ 63പേർ മരിക്കാനിടയായ ദുരന്തത്തിൽ യോഗം അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.