കൊച്ചി: ജീവിക്കാനൊരു ജോലി, തുല്യജോലിക്ക് തുല്യവേതനം എന്നീ മുദ്രാവാക്യവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന സമരപ്രഖ്യാപന വാഹനജാഥ 23ന് ജില്ലയിലെത്തും. രാവിലെ 10ന് അങ്കമാലി ജങ്ഷൻ, ഉച്ചക്ക് 12ന് പെരുമ്പാവൂർ, വൈകീട്ട് നാലിന് കളമശ്ശേരി പ്രീമിയർ ജങ്ഷൻ, അഞ്ചിന് അമ്പലമുകൾ എഫ്.എ.സി.ടി കവല, ആറിന് എറണാകുളം ഹൈകോടതി ജങ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ഹൈകോടതി ജങ്ഷനിൽ സമാപന സമ്മേളനം പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ല പ്രസിഡൻറ് വി.കെ. ഇബ്രാഹിംകുട്ടി, ജനറൽ സെക്രട്ടറി ടി.കെ. രമേശൻ, സെക്രട്ടറി സൈമൺ ഇടപ്പള്ളി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15 മുതൽ 31വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് ജാഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.