ടാങ്കർ ലോറി ഓണേഴ്‌സ് സംസ്ഥാന കൺവെൻഷൻ നാളെ

കൊച്ചി: ഒാൾ കേരള ടാങ്കർ ലോറി ഓണേഴ്‌സ് ആൻഡ് ഓപറേറ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ തിങ്കളാഴ്ച നടക്കും. അത്താണി എയർലിങ്ക് കാസിൽ ഒാഡിറ്റോറിയത്തിൽ ഉച്ചക്ക് രണ്ടിന് ഇ.പി. ജയരാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.ഒ.സി.എൽ. ജനറൽ മാനേജർ മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ജോയൻറ് സെക്രട്ടറി സി.കെ. ജലീൽ, ജില്ല പ്രസിഡൻറ് ടി.എം. അബ്ദുൾ വാഹിദ്, ഡേവിഡ് പാത്താടൻ തുടങ്ങിയവർ പങ്കെടുക്കും. മോട്ടോർ വാഹന നിയമ ഭേദഗതി ടാങ്കർ ലോറി വ്യവസായത്തെ തകർക്കുമെന്ന് സെക്രട്ടറി പി.ജി. സേവ്യർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭേദഗതി നടപ്പാക്കുന്നതോടെ വ്യവസായത്തിൽനിന്ന് ചെറിയ ടാങ്കർ ലോറികൾ പുറത്താകുകയും കുത്തക കമ്പനികൾ കൈയടക്കുകയും ചെയ്യും. ജി.എസ്.ടി. നടപ്പാക്കിയതോടെ വാഹന ഇൻഷുറൻസ് തുകയിൽ വലിയ വർധനയാണുണ്ടായത്. വൈസ് പ്രസിഡൻറ് കെ.വി. പോൾ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയൻറ് സെക്രട്ടറി സി.കെ. ജലീൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.