വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം

കൊച്ചി: കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ഞായറാഴ്ച. രാവിലെ 10ന് എറണാകുളം പപ്പൻചേട്ടൻ സ്മാരക മന്ദിരം ഹാളിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് കെ.എൻ. ഗോപിനാഥ്, ജോൺ ഫെർണാണ്ടസ് എം.എൽ.എ, കെ.എ. അലി അക്ബർ, പള്ളുരുത്തി സുബൈർ, എ.പി. ലൗലി, പി.എ. സലിം, ഷാജി, റഫീക്ക് തുടങ്ങിയവർ സംസാരിക്കും. വാട്ടർ അതോറിറ്റിയിൽ വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കാനും മാന്യമായ വേതനമുറപ്പാക്കാനും നടപടി വേണമെന്ന് ജില്ല പ്രസിഡൻറ് സുബൈർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.എം. ലത്തീഫ്, ട്രഷറർ കെ. ശശികുമാർ, വൈസ് പ്രസിഡൻറ് എം.ടി. ഷോല, സംസ്ഥാന കമ്മിറ്റി അംഗം ബെന്നി ആൻറണി, രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.