ട്രാൻസ്​ജെൻഡേഴ്​സ്​ മനുഷ്യാവകാശം ഉയർത്തി ലൈംഗിക സ്വാഭിമാന യാത്ര സമാപിച്ചു

കൊച്ചി: സമൂഹത്തിൽ വേട്ടയാടപ്പെടുമ്പോൾ അതിനെതിരെ പ്രതികരിച്ച് മുഖ്യധാരയിലേക്ക് എത്താനുള്ള ട്രാൻസ്ജെൻഡർമാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി നടി റിമ കല്ലിങ്കൽ. എട്ടാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര സമാപന വേദിയിൽ സംസാരിക്കുകയായിരുന്നു റിമ. ഹൈകോടതി ജങ്ഷനിൽനിന്നാരംഭിച്ച ഘോഷയാത്ര മഹാരാജാസിൽ സമാപിച്ചു. മഹാരാജാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംവിധായകൻ ആഷിക് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായും വിമതലൈംഗികതയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുമാണ് ലൈംഗിക സ്വാഭിമാന ഘോഷയാത്ര സംഘടിപ്പിച്ചത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അതിജീവന പോരാട്ടത്തിന് ഐക്യദാർഢ്യവുമായി വിദ്യാർഥികളും സാമൂഹിക, സാംസ്‌കാരിക പ്രവർത്തകരും പിന്തുണയുമായി എത്തി. എൽ.ജി.ബി.ടി.ക്യു ആക്ടിവിസ്റ്റ് ശീതൾ ശ്യാം അധ്യക്ഷത വഹിച്ചു. ക്വിയർ പ്രൈഡ് കേരള സ്ഥാപകാംഗം ഫൈസൽ, എഴുത്തുകാരൻ സുനിൽ പി. ഇളയിടം, വിഹാൻ പീതാംബരൻ, ദീപ വാസുദേവൻ, കിഷോർ കുമാർ, ഡോ. രേഖ രാജ്, അഡ്വ. മായ തുടങ്ങിയവർ പങ്കെടുത്തു. ശേഷം ട്രാൻസ്ജെൻഡർമാരുടെ വിവിധ കലാപരിപാടികൾ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.